കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഒരു യുഡിഎഫ് നേതാവിനും സംഭവിച്ചിട്ടില്ല; ആത്മാഭിമാനമുണ്ടെങ്കില്‍ പി ജെ ജോസഫ് യുഡിഎഫ് വിടണം; പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

ജോസഫിനെ കൂക്കിവിളിച്ചവരെ നിയന്ത്രിക്കാന്‍ പോലും യുഡിഎഫ് നേതൃത്വത്തിന് കഴിഞ്ഞില്ല. കേരളത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഒരു യുഡിഎഫ് നേതാവിനും സംഭവിച്ചിട്ടില്ല. അതുകൊണ്ട് ആത്മാഭിമാനമുണ്ടെങ്കിൽ പി.ജെ ജോസഫ് യുഡിഎഫ് വിടണമെന്ന് കോടിയേരി പരിഹാസത്തോടെ പറഞ്ഞു. കേരള കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകള്‍ക്കിടെ പി.ജെ ജോസഫിനെതിരെ പരിഹാസവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്.
യുഡിഎഫിന്റെ സമുന്നതനായ നേതാക്കളിലൊരാളായ പി.ജെ ജോസഫിനെയാണ് യുഡിഎഫിന്റെ തന്നെ പരിപാടിയില്‍ കൂകിവിളിച്ചത്. അങ്ങനെ ചെയ്തവരെ നിയന്ത്രിക്കാന്‍ പോലും പ്രതിപക്ഷ നേതാവ് ചെന്നിത്തലയ്ക്കോ ഉമ്മന്‍ ചാണ്ടിക്കോ മറ്റുമോ സാധിച്ചില്ല. അത്ര ശക്തമായ വികാരം പി.ജെ ജോസഫിനെതിരായി യുഡിഎഫ് സമ്മേളനത്തില്‍ പ്രതിഫലിച്ചിട്ടുണ്ട്. മുന്നണിയുടെ പേരില്‍ ഇവരെല്ലാം ഇനിയും ഒരുമിച്ച് നടന്നാല്‍ ജനങ്ങള്‍ ഇവരെ പരിഹാസ്യരായിട്ടാണ് കാണുകയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനുപുറമേ, ജോസഫ് കോണ്‍ഗ്രസിന്റെ തടവറയിലാണെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി..
https://www.facebook.com/Malayalivartha