ഇനി കൂകില്ലെന്ന നേതാക്കളുടെ ഉറപ്പില്‍ പ്രചാരണത്തിനിറങ്ങാമെന്ന് ജോസഫിന്റെ ഉറപ്പ്; യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള ഉപസമിതി ജോസഫ് വിഭാഗത്തെ അനുനയിപ്പിച്ച് താത്കാലിക വെടി നിറുത്തല്‍; ഇനി ഒരുമിച്ച് പ്രവര്‍ത്തനത്തിനിറങ്ങും

ജോസ് കെ. മാണിയോടേറ്റുമുട്ടി യുഡിഎഫ് നേതാക്കളുടെ മുമ്പിലിരുന്ന് കൂകല്‍ ഏറ്റുവാങ്ങിയ പി.ജെ. ജോസഫ് അനുനയത്തില്‍. യു.ഡി.എഫിനൊപ്പം പ്രചാരണത്തിനിറങ്ങാതെ പാലായില്‍ സമാന്തര പ്രചാരണം നടത്തുമെന്ന് പ്രഖ്യാപിച്ച ജോസഫ് വിഭാഗത്തെ യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള ഉപസമിതി അനുനയിപ്പിച്ച് താത്കാലിക വെടി നിറുത്തലില്‍ എത്തിച്ചു.
യു.ഡിഎഫ് പ്രചാരണ യോഗങ്ങളില്‍ പങ്കെടുക്കുന്ന ജോസഫിനെതിരെ ജോസ് പക്ഷം പ്രവര്‍ത്തകരില്‍ നിന്ന് കൂകല്‍ ഉള്‍പ്പെടെയുള്ള ഒരു അനിഷ്ടസംഭവവും ഉണ്ടാകാതെ നോക്കുമെന്ന് ബെന്നി ബെഹനാന്‍, കെ.സി. ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ ഉപസമിതി ജോസഫ് വിഭാഗം നേതാക്കളായ മോന്‍സ് ജോസഫ്, ടി.യു. കുരുവിള, ജോയ് എബ്രഹാം എന്നിവര്‍ക്ക് ഉറപ്പു നല്‍കി. ഈ വിവരം പി.ജെ. ജോസഫിനെ അറിയിച്ച ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് മോന്‍സ് ജോസഫ് അറിയിച്ചു.
യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്ത ജോസഫിനെ പ്രവര്‍ത്തകര്‍ കൂകി വിളിച്ചു. വാടാപോടാ വിളിയും നടത്തി. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ പരിഹസിച്ചുള്ള ലേഖനവും വന്നതോടെയാണ് ജോസ് വിഭാഗത്തിനൊപ്പം ഇനി പ്രചാരണത്തിനില്ലെന്നും എന്നാല്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി ഒറ്റയ്ക്കു പ്രവര്‍ത്തിക്കുമെന്നും പ്രഖ്യാപിച്ച് പി.ജെ. ജോസഫ് പ്രചാരണത്തില്‍ നിന്ന് വിട്ടു നിന്നത്.
https://www.facebook.com/Malayalivartha