തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം... മെയ് 15ന് പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ

തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ മെയ് 15ന് പണിമുടക്കാനൊരുങ്ങി രാജ്യത്തെ കർഷകത്തൊഴിലാളി യൂണിയനുകൾ.
തൊഴിലുറപ്പ് തൊഴിലാളികൾ രാജ്യവ്യാപകമായി മെയ് 15ന് പണിമുടക്കുന്നതാണ്. 200 ദിവസം തൊഴിൽ ഉറപ്പാക്കണമെന്നും വിലക്കയറ്റത്തോതിന് അനുസൃതമായി പ്രതിദിനം 700 രൂപ കൂലി നൽകണമെന്നും പ്രതിഷേധത്തിൽ ആവശ്യമുയരും. കർഷകത്തൊഴിലാളി യൂണിയനുകളുടെ നേതൃത്വത്തിൽ ഡൽഹിയിൽ സംഘടിപ്പിച്ച കൺവൻഷനിലാണ് പ്രഖ്യാപനമുള്ളത്.
വിബിജിആർഎഎംജി പദ്ധതിയിൽ പറയുന്ന 125 തൊഴിൽ ദിനമെന്ന വാഗ്‌ദാനം പൊള്ളയാണെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം അമ്രാറാം എംപി പറഞ്ഞു. തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുന്നതിലൂടെ ഗാന്ധിയുടെ ആശയങ്ങളെ തന്നെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്ന് പരിപാടിയിൽ സംസാരിക്കവെ വി ശിവദാസൻ എംപി പറഞ്ഞു.
"
https://www.facebook.com/Malayalivartha
























