എറണാകുളം ജംഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി ആരംഭിച്ചു....

എറണാകുളം ജംഗ്ഷൻ സൗത്ത് റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോമിലെ നവീകരണജോലി തുടങ്ങി. രണ്ടാം പ്ലാറ്റ്ഫോമിലാണ് ചൊവ്വാഴ്ച നിർമാണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്ന കണ്ണൂർ ഇന്റർസിറ്റിയും വഞ്ചിനാടും ഉൾപ്പെടെ ആറു ട്രെയിനുകളുടെ ഗതാഗതം ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ഇന്നലെ മുതൽ ഇത് പ്രാബല്യത്തിൽ വന്നു.
രാവിലെ ആറുമണിക്ക് എറണാകുളത്തുനിന്ന് പുറപ്പെടാറുള്ള കണ്ണൂർ ഇന്റർസിറ്റി (16305) ഇനി 26 വരെ 6.22-ന് ആലുവയിൽ നിന്നാകും പുറപ്പെടുക. തിരുവനന്തപുരം സെൻട്രലിൽ നിന്ന് വൈകുന്നേരം 5.45-ന് പുറപ്പെടുന്ന വഞ്ചിനാട് എക്സ്പ്രസ് (16304) 26 വരെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും.
യാത്ര പുനഃക്രമീകരിച്ച മറ്റു ട്രെയിനുകൾ
എറണാകുളം-പാലക്കാട് മെമു (66610): എറണാകുളം ജങ്ഷനിൽ നിന്ന് ഉച്ചയ്ക്ക് 2.45-ന് പുറപ്പെടേണ്ട ട്രെയിൻ ബുധനാഴ്ച മുതൽ 26 വരെ ആലുവയിൽ നിന്നാണ് സർവീസ് ആരംഭിക്കുക. ഈ ദിവസങ്ങളിൽ എറണാകുളത്തിനും ആലുവയ്ക്കും ഇടയിൽ സർവീസ് ഉണ്ടാകില്ല.
ഗുരുവായൂർ-എറണാകുളം പാസഞ്ചർ (56317): ഗുരുവായൂരിൽനിന്ന് ഉച്ചയ്ക്ക് 1.25-ന് പുറപ്പെടുന്ന ട്രെയിൻ 26 വരെ ഇടപ്പള്ളിയിൽ ഓട്ടം അവസാനിപ്പിക്കും. കൊല്ലം-എറണാകുളം മെമു: കൊല്ലം ജങ്ഷനിൽനിന്ന് രാവിലെ 5.55-ന് പുറപ്പെടുന്ന ട്രെയിൻ 26 വരെ തൃപ്പൂണിത്തുറയിൽ യാത്ര അവസാനിപ്പിക്കും.
എം.ജി.ആർ. ചെന്നൈ-ആലപ്പുഴ ഡെയിലി എക്സ്പ്രസ്: (22639) 25 വരെ അരമണിക്കൂർ വൈകിയോടുന്നതാണ്.
https://www.facebook.com/Malayalivartha
























