വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ അങ്കണവാടികളെയും പോഷകാഹാര കേന്ദ്രങ്ങളെയും വാതകം ഉപയോഗിക്കുന്ന ശ്മശാനങ്ങളെയും കൂടിയുൾപ്പെടുത്തി സർക്കാർ ഉത്തരവ്

വാണിജ്യാവശ്യത്തിനുള്ള എൽ.പി.ജി സിലിണ്ടർ വിതരണത്തിന്റെ മുൻഗണനാ പട്ടികയിൽ അങ്കണവാടികളെയും പോഷകാഹാര കേന്ദ്രങ്ങളെയും വാതകം ഉപയോഗിക്കുന്ന ശ്മശാനങ്ങളെയും കൂടിയുൾപ്പെടുത്തി സർക്കാർ ഉത്തരവ്.
സിലിണ്ടർ ക്ഷാമത്തെ തുടർന്ന് മുഖ്യമന്ത്രി നേരത്തേ വിളിച്ചു ചേർത്ത എണ്ണക്കമ്പനികളുടെ പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിലാണു മുൻഗണനാപട്ടിക നിശ്ചയിച്ചിരിക്കുന്നത്. അങ്കണവാടികളെയും ശ്മശാനങ്ങളെയും ഉൾപ്പെടുത്തണമെന്നാവശ്യം യോഗത്തിൽ ഉയർന്നതോടെയാണു തീരുമാനം.
മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട അവശ്യസർവീസുകൾക്കു വിതരണം ചെയ്യാനായി പ്രതിദിനം 70.05 ടൺ എൽ.പി.ജി സിലിണ്ടരുകൾ നീക്കിവയ്ക്കും. ബാക്കിയുള്ള 80.55 ടൺ വിവിധ ജില്ലകൾക്കായി നീക്കിവയ്ക്കും. തുടർന്ന് മറ്റു ജില്ലകൾക്കും ആനുപാതിക തോത് അനുവദിക്കും.
ജില്ലകളിൽ കലക്ടർമാരുടെ നേതൃത്വത്തിലുള്ള നിരീക്ഷണ സമിതികൾക്കാണ് അവശ്യസർവീസുകൾക്കുള്ള വിതരണത്തിന്റെ മേൽനോട്ടമുള്ളത്. സംസ്ഥാനതലത്തിൽ ഭക്ഷ്യപൊതുവിതരണ വകുപ്പും സിവിൽ സപ്ലൈസ് കമ്മിഷണറുമാണ് നിരീക്ഷിക്കുക. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായി സംസ്ഥാന പ്രതിസന്ധി നിവാരണ സമിതിയും പ്രവർത്തിക്കും. ഭക്ഷ്യ സെക്രട്ടറിയാണ് കൺവീനർ ഇതിൽ ആഭ്യന്തരം,വ്യവസായം,ഊർജം,ഗതാഗതം, ദുരന്തനിവാരണം തുടങ്ങിയ വകുപ്പുകളിലെ സെക്രട്ടറിമാർ,സിവിൽ സപ്ലൈസ് കമ്മിഷണർ,ഡി.ജി.പി,എണക്കമ്പനി പ്രതിനിധികൾ തുടങ്ങിയവർ അംഗങ്ങളാണ്.
"
https://www.facebook.com/Malayalivartha























