ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറി... എട്ട് പേർ കൊല്ലപ്പെട്ടു

ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ ഉറങ്ങാൻ പോയതിന് പിന്നാലെ പൊട്ടിത്തെറിയുണ്ടായി വീട്ടിലെ എട്ട് പേർ കൊല്ലപ്പെട്ടു. മധ്യ പ്രദേശിലെ ഇൻഡോറിലാണ് ഇന്ന് പുലർച്ചെ അപകടം സംഭവിച്ചത്.
ഇലക്ട്രിക് കാർ ചാർജ് ചെയ്യാനിട്ട് വീട്ടുകാർ പോയതോടെ ചാർജിംഗ് പോയിന്റിൽ പൊട്ടിത്തെറിയുണ്ടാവുകയും മൂന്ന് നില വീട്ടിലേക്ക് തീ പടരുകയുമായിരുന്നു. കനത്ത ചൂടിൽ അടുക്കളയിലുണ്ടായിരുന്ന ഒന്നിലധികം നിറച്ച ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ച് എട്ട്പേർ കൊല്ലപ്പെടുകയായിരുന്നു.
ഇൻഡോറിലെ ബ്രാജേശ്വരി അനക്സ് കോളനിയിൽ പുലർച്ചെയാണ് പൊട്ടിത്തെറി സംഭവിച്ചത്. അപകട സമയത്ത് പത്ത് പേരോളമാണ് വീട്ടിലുണ്ടായിരുന്നത്. അഗ്നിബാധയ്ക്കിടെ മൂന്ന് പേരെ രക്ഷപ്പെടുത്തുകയായിരുന്നു.
കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ മഹാത്മാ ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്. ചാർജിംഗ് പോയിന്റിലെ പൊട്ടിത്തെറി കാറിലേക്കും വീട്ടിലേക്കും തീ പടർത്തിയെന്നാണ് സംശയം.
"
https://www.facebook.com/Malayalivartha























