Widgets Magazine
14
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒടുവിലെ നീക്കങ്ങള്‍ ഫലം കണ്ടു.. ബിഹാറിലെ വല്യേട്ടന്‍ ആര് എന്ന ചോദ്യത്തിനും ഇപ്പോള്‍ ഉത്തരം ലഭിക്കുകയാണ്... എന്‍ഡിഎ സഖ്യത്തിന്റെ പ്രകടനത്തില്‍ നിലംപരിശായി ഇന്ത്യ സഖ്യം...


ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...


കേരളത്തിൽ നിരോധിത ഭീകര സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ സജീവം: ചെങ്കോട്ട സ്ഫോടനം; അറസ്റ്റിലായ ഡോ. മുഹമ്മദ് ആരിഫ് പഠിച്ചത് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ; ആരിഫിന്റെ കേരള ബന്ധം പരിശോധിക്കാൻ NIA


'സമീപവർഷങ്ങളിൽ കോൺഗ്രസ് കൂടുതൽ ഇടതുപക്ഷ സ്വഭാവമുള്ള പാർട്ടിയായി മാറി'..വീണ്ടും ചില വിവാദ പരാമർശങ്ങളുമായി കോൺഗ്രസ് എംപി ശശി തരൂർ..


ട്രെയിൻ യാത്രയിൽ നേരിടുന്ന ഏറ്റവും വലി ബുദ്ധിമുട്ട് ബർത്തുകളിലെ മാറ്റമാണ്.. പുതുക്കിയ റെയിൽവേ നിയമങ്ങൾ പ്രകാരം ഇപ്പോൾ ലോവർ ബർത്തിൽ മുൻഗണന..ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..

മരട് ഫ്‌ലാറ്റ് വിഷയത്തില്‍ മറ്റുള്ളവരെപ്പോലെ താനും കബളിപ്പിക്കപ്പെട്ടുവെന്ന് ജോണ്‍ ബ്രിട്ടാസ്

21 SEPTEMBER 2019 07:44 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത

ബിജെപി യുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരി : രാജീവ് ചന്ദ്രശേഖർ

ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട്ടിപ്പുകളും: ആ വീഡിയോ പുറത്ത് വിട്ട് മാരിയോ ജോസഫ്...

7 ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത

എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും: ബീഹാര്‍ തോല്‍വിയില്‍ കുറിപ്പുമായി സന്ദീപ് വാര്യര്‍

മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാതിരിക്കാന്‍ താന്‍ സ്വാധീനം ചെലുത്തിയിട്ടില്ലെന്ന് ജോണ്‍ ബ്രിട്ടാസ്. അതേസമയം കബളിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍ ബില്‍ഡര്‍ക്കും, അതിനു കൂട്ടുനിന്ന അധികൃതര്‍ക്കുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം നിലനിര്‍ത്തുമെന്നും ബ്രിട്ടാസ് പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം. മറ്റുളവരെപ്പോലെ ഞാനും കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞത് .

സുപ്രീംകോടതി വിധി പ്രകാരം ഫ്‌ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങള്‍ക്കോ ചെറുവിരല്‍ പോലും ഞാന്‍ അനക്കിയിട്ടില്ല.( അതിനുള്ള കഴിവ് എനിക്കുണ്ട് എന്ന വിശ്വാസം എനിക്കില്ല). ഇനി ഉണ്ടെന്ന് വാശി പിടിക്കുന്നവരോട് ചോദിക്കട്ടെ.. അങ്ങിനെ ആയിരുന്നെങ്കില്‍ അതിനുള്ള അവസരം രണ്ടു തവണ ഉണ്ടായിരുന്നല്ലോ : സംസ്ഥാനഗവണ്‍ന്മെന്റിന്റെ അധികാര പരിധിയിലുള്ള തീരദേശ മാനേജ്മന്റ് അതോറിറ്റി ഫ്‌ലാറ്റ് പൊളിക്കണമെന്ന രീതിയില്‍ ആവശ്യപ്പെട്ടപ്പോഴും സുപ്രീംകോടതി നിയോഗിച്ച, കേരളഗവണ്‍മെന്റിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ സമിതി, ഫഌറ്റിനെതിരെ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും!

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം...

മരടിലെ ഫ്‌ളാറ്റുകളുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴച്ച് അസത്യങ്ങളും അസംബന്ധങ്ങളും പ്രചരിപ്പിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്. കള്ളങ്ങള്‍ തുടര്‍ച്ചയായി ആവര്‍ത്തിക്കുമ്‌ബോള്‍ യഥാര്‍ത്ഥകാര്യം സുതാര്യമായി പറയണമല്ലോ.
ദീര്‍ഘകാലം ഉത്തരേന്ത്യയില്‍ താമസിച്ചശേഷം കേരളത്തിലേക്ക് തിരികെ വന്നപ്പോള്‍, പതിമൂന്നോ പതിനാലോ വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് എറണാകുളം മരടിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ ഫ്‌ലാറ്റ് ബുക്ക് ചെയ്തത്. റെയില്‍വേയില്‍ ഉദ്യോഗസ്ഥയായ ഭാര്യക്കു കേരളത്തിലേക്കു സ്ഥലംമാറ്റം കിട്ടാന്‍ സാധ്യത ഉണ്ടെന്നുള്ളതും കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതല്‍ ഉള്ളത് കൊച്ചിയില്‍ ആണെന്നതും ആയിരുന്നു പ്രധാന കാരണം. ലഭ്യത കൂടുതല്‍ ഉള്ളത് കൊണ്ടായിരിക്കാം മറ്റ് ചെറു പട്ടണങ്ങളെക്കാള്‍ വില കുറവായിരുന്നു എറണാകുളത്ത്, 2022 ലക്ഷം രൂപക്ക് തെറ്റില്ലാത്ത ഫ്‌ലാറ്റുകള്‍ ലഭിച്ചിരുന്നു. 1400 ചതുരശ്രയടി കാര്‍പെറ്റ് ഏരിയ ഉള്ള, രണ്ടു ചെറിയ ബെഡ്‌റൂമും ഒരു സ്റ്റഡിയും ഉള്ള സാധാരണ ഫ്‌ലാറ്റ് ആണ് ഞങ്ങള്‍ ബുക്ക് ചെയ്തത്. ആശുപത്രികള്‍, ഹോട്ടലുകള്‍ എന്നിവ അടുത്തുള്ളതും ഹൈവേയിലേക്ക് എളുപ്പത്തില്‍ ഇറാങ്ങാന്‍ കഴിയുന്നതുമായ സ്ഥലമെന്ന പരിഗണയായിരുന്നു ഞങ്ങളുടെ മനസ്സില്‍.
ഉത്തരേന്ത്യയില്‍ നല്ലൊരു കാലം ചിലവഴിച്ച എനിക്കും കുടുംബത്തിനും കേരളത്തിലെ സംവിധാങ്ങളെ കുറിച്ച് ബാഹ്യ ധാരണ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാ പെര്‍മിറ്റുകളുമുള്ള, സര്‍വോപരി ബാങ്കിന്റെ അപ്രൂവലുമുള്ള, പ്രൊജക്റ്റ് ആണ് എന്നതുകൊണ്ട് മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചില്ല. ഫ്‌ലാറ്റ് വിലയുടെ 80 % ഫെഡറല്‍ ബാങ്കിന്റെ പനങ്ങാട് ശാഖയില്‍ നിന്ന്, എന്റെയും കേന്ദ്രഗവണ്മെന്റില്‍ ക്ലാസ്1 ഓഫീസര്‍ ആയ എന്റെ ഭാര്യയുടെയും ശമ്ബള സ്ലിപ്പുകളുടെ അടിസ്ഥാനത്തില്‍ അനുവദിക്കുകയും ചെയ്തു. 12 വര്‍ഷത്തിലേറെയുള്ള അടവിനു ശേഷം കഴിഞ്ഞ വര്‍ഷമോ മറ്റോ ആണ് ഈ ലോണ്‍ അടഞ്ഞു തീര്‍ന്നത്.
മരടിലെ ഫ്‌ലാറ്റില്‍ നിക്ഷേപിച്ച ശരാശരി വിദേശ ഇന്ത്യക്കാര്‍ പണം മുടക്കാന്‍ ധൈര്യം കാണിച്ചതും മേല്‍ പറഞ്ഞ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കണം. എല്ലാ അനുമതികളും, പ്രത്യേകിച്ച്, ധനകാര്യ സ്ഥാപനങ്ങളുടെ എല്ലാത്തരം നിയമ പരിശോധനകളും കഴിഞ്ഞുള്ള പ്രോജെക്ടില്‍, നിക്ഷേപിക്കുന്നതില്‍ സാധാരണ ആരും അപകടം മണക്കില്ലല്ലോ?
റെജിസ്‌ട്രേഷനും ബില്‍ഡിംഗ് നമ്ബറുമൊക്കെ ലഭിച്ച് കെട്ടിടനികുതി നല്‍കിയ ഫ്‌ളാറ്റിനെക്കുറിച്ച് മറ്റുള്ളവരെപ്പോലെ എനിക്കും ആശങ്ക ഒന്നും ഉണ്ടായിരുന്നില്ല. എന്റെ കുടുംബാഗങ്ങള്‍ ഈ ഫ്‌ലാറ്റില്‍ കുറച്ചുകാലം താമസിച്ചു.പിന്നീട് ലേക് ഷോറില്‍ ചികിത്സയില്‍ കഴിഞ്ഞ ഒന്നുരണ്ടുപേര്‍ താമസിച്ചു. ഒടുവില്‍ ചെറിയ വാടകക്ക് ഈ ഫ്‌ലാറ്റ് നല്‍കിയപ്പോള്‍ അതില്‍ നിന്നും കിട്ടിയ വരുമാനം എന്റെ ഭാര്യാപിതാവിന്റെ അര്‍ബുദചികിത്സക്ക് വേണ്ടിയാണു മുടക്കുന്നതെങ്കിലും ആദായനികുതി റിട്ടേണില്‍ കൃത്യമായി കാണിക്കുകയും ചെയ്തു .

മറ്റുളവരെപ്പോലെ ഞാനും കബളിപ്പിക്കപ്പെട്ടുവെന്ന് വളരെ വൈകിയാണ് അറിഞ്ഞത് . സുപ്രീംകോടതി വിധി പ്രകാരം ഫ്‌ലാറ്റ് പൊളിക്കുന്നത് തടയാനോ മറ്റെന്തെകിലും സ്വാധീനങ്ങള്‍ക്കോ ചെറുവിരല്‍ പോലും ഞാന്‍ അനക്കിയിട്ടില്ല.( അതിനുള്ള കഴിവ് എനിക്കുണ്ട് എന്ന വിശ്വാസം എനിക്കില്ല). ഇനി ഉണ്ടെന്ന് വാശി പിടിക്കുന്നവരോട് ചോദിക്കട്ടെ.. അങ്ങിനെ ആയിരുന്നെങ്കില്‍ അതിനുള്ള അവസരം രണ്ടു തവണ ഉണ്ടായിരുന്നല്ലോ : സംസ്ഥാനഗവണ്‍ന്മെന്റിന്റെ അധികാര പരിധിയിലുള്ള തീരദേശ മാനേജ്മന്റ് അതോറിറ്റി ഫ്‌ലാറ്റ് പൊളിക്കണമെന്ന രീതിയില്‍ ആവശ്യപ്പെട്ടപ്പോഴും സുപ്രീംകോടതി നിയോഗിച്ച, കേരളഗവണ്‍മെന്റിലെ മൂന്ന് ഉദ്യോഗസ്ഥരടങ്ങിയ സമിതി, ഫഌറ്റിനെതിരെ റിപ്പോര്‍ട്ട് നല്‍കിയപ്പോഴും!

എന്നെപോലെ ഇരയായവര്‍ ആണ് എറിയ പങ്കും. കേരളം ആദരിക്കുന്ന Dr VP ഗംഗാധരനെ പോലുള്ളവര്‍ എന്തെങ്കിലും ദുരുദ്ദേശത്തോടെ ഇവിടെ ഫ്‌ലാറ്റ് വാങ്ങുമെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ?

അനുമതികളും ബാങ്ക് അപ്രൂവലുകളും ഉള്ള ഫ്‌ലാറ്റ് ആയിരുന്നെങ്കിലും ഒരു ചങ്ങലവെച്ച് അളക്കുകയും CRZ നിയമം ( അന്ന് ആ നിയമം എന്താണെന്നു അറിയാവുന്നവര്‍ എത്ര പേര്‍ എന്നത് മറ്റൊരു കാര്യം) അരിച്ചു പെറുക്കി പരിശോധിക്കാതിരുന്നതും നിയമജ്ഞരുടെ സഹായത്തോടെ എല്ലാകാര്യങ്ങളും ഇഴകീറി നോക്കാതിരുന്നതും എന്റെ ബുദ്ധിമോശമാണ്.ശരാശരി ഫ്‌ലാറ്റ് ഉടമകള്‍ക്ക് സംഭവിച്ചതും ഈ ബുദ്ധിമോശം തന്നെ!! ഇങ്ങിനെ ഫ്‌ലാറ്റ് വാങ്ങുന്നവരെ ഞാന്‍ അപൂര്‍വമായി പോലും കണ്ടിട്ടില്ല എന്നത് മറ്റൊരു കാര്യം !

അപ്പാര്‍ട്ട്‌മെന്റ് സൊസൈറ്റിയില്‍ സജീവ അംഗത്വവും കൃത്യമായി മെയിന്റനന്‍സ് അടക്കുകയും ചെയ്യുന്ന ഞാന്‍ ഫ്‌ലാറ്റ് മറ്റാരുടെയോ തലയില്‍ വെച്ച് ഊരി എന്ന് പ്രചരിപ്പിക്കുന്നവരെ ഒക്കെ എന്ത് ചെയ്യണം? രാഷ്ട്രീയ എതിര്‍പ്പുണ്ടെങ്കില്‍ അതിന്റെ ഗോദയില്‍ വന്നു മുട്ട്. അല്ലാതെ തറ വേലയില്‍ അഭിരമിച്ചു സ്വന്തം സംസ്‌ക്കാരം പുറത്തു വിടാതെ..

നിയമങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. പക്ഷെ നിരപരാധികള്‍ ശിക്ഷിക്കപ്പെടരുത്.
കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് (20 ലക്ഷം പേര്‍) തൊഴില്‍ കൊടുക്കുന്ന മേഖല ആണ് നിര്‍മാണ രംഗം. NRK -NRI ക്കാരുടെ നിക്ഷേപം ആണ് ഈ മേഖലയുടെ ജീവന്‍ നില നിര്‍ത്തുന്നത്. മരട് പ്രശ്‌നത്തിന്റെ പശ്ചാത്തലത്തില്‍ എത്ര പേര്‍ ഇനി നിക്ഷേപം നടത്താന്‍ രംഗത്ത് വരുമെന്ന ചോദ്യം അവഗണിക്കേണ്ട ഒന്നല്ല. വിശ്വാസ പ്രതിസന്ധിയുടെ ഈ മേഖലയെ ശുദ്ധീകരിക്കാന്‍ മരട് ഫ്‌ലാറ്റുകളുടെ ധൂളികള്‍ക്ക് കഴിയുമെങ്കില്‍ വ്യക്തിപരമായ നഷ്ടം നോക്കാതെ അതിനെ ഞാന്‍ സ്വാഗതം ചെയ്യുന്നു.

നിയമം അതിന്റെ വഴിക്കു പോകട്ടെ. (പക്ഷെ മറ്റ് ചില കെട്ടിടങ്ങളുടെ കാര്യത്തില്‍ അത് വളഞ്ഞു സഞ്ചരിച്ചു എന്നത് മറ്റൊരു കാര്യം ). പൊളിക്കണം എന്നതാണ് തീരുമാനമെങ്കില്‍ ഫ്‌ലാറ്റ് പൊളിക്കട്ടെ.
പൊളിക്കുന്ന പക്ഷം കേരളസര്‍ക്കാരില്‍ നിന്നും നഷ്ടപരിഹാരമോ പുനരധിവാസമോ തേടാന്‍ എനിക്കു താല്പര്യമില്ല. എന്നാല്‍ കബളിപ്പിക്കപ്പെട്ട വ്യക്തി എന്ന നിലയില്‍, ഒരു ഇര എന്ന നിലക്ക്, എന്നെ വഞ്ചിച്ച ബില്‍ഡര്‍ക്കും അതിനു കൂട്ടുനിന്ന അധികൃതര്‍ക്കും ഒരു വ്യാഴവട്ടകാലത്തിലേറെ പലിശയും വായ്പാ മുതലും തിരിച്ചു വാങ്ങിയ ബാങ്കിനുമെതിരെ നിയമനടപടി സ്വീകരിക്കാനുള്ള അധികാരം ഞാന്‍ നിലനിര്‍ത്തും.

കാര്യങ്ങള്‍ അറിയാന്‍ താല്‍പര്യമുള്ളവരെ ഉദ്ദേശിച്ചുകൊണ്ടാണ് ഈ പോസ്റ്റ്. എന്റെ രാഷ്ട്രീയ നിലപാടിനെ മുന്‍നിര്‍ത്തി അപവാദം ചൊരിയാന്‍ ശ്രമിക്കുന്നവരോട് പ്രതികരിച്ച് എന്റെ സമയം കളയുവാനോ അവരുടെ സംസ്‌കാരത്തിലേക്ക് താഴാനോ ഞാന്‍ ഒരുക്കമല്ല എന്ന് കൂടി അറിയിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം കിസാന്‍ പദ്ധതിയുടെ 21ാം ഗഡു ഉടന്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കും  (8 minutes ago)

എല്ലാം അഡ്ജസ്റ്റ്മെന്റാണ്; ഭയങ്കര പ്രശ്നത്തിലാണിപ്പോൾ; അദ്ദേഹവുമായി ഞാൻ സെറ്റാകില്ലെന്ന് മനസിലായി; തുറന്നുപറഞ്ഞ് സുമ ജയറാം!!  (16 minutes ago)

ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപി, ബിആര്‍എസ് സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുത്ത് കോണ്‍ഗ്രസ്  (44 minutes ago)

പ്രമുഖ പരിസ്ഥിതി പ്രവർത്തകയും പത്മശ്രീ പുരസ്കാര ജേതാവുമായ സാലുമരദ തിമ്മക്ക (114) അന്തരിച്ചു  (45 minutes ago)

Bihar-election-results നിതീഷ് ദ റിയൽ ക്യാപ്റ്റൻ  (55 minutes ago)

കേരളത്തില്‍ വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത  (1 hour ago)

ബിജെപി യുടെ വികസന കാഴ്ചപാടിൽ ലക്ഷ്യം വികസിത അനന്തപുരി : രാജീവ് ചന്ദ്രശേഖർ  (1 hour ago)

ഇത് കേസാക്കിയാൽ നാറും! ജിജി മാരിയോ മദ്യ ലഹരിയിൽ ഭർത്താവിനെ കുത്തി കൊല്ലാൻ ശ്രമിച്ചുവെന്ന് മാധ്യമങ്ങളിൽ വാർത്ത വരും: കുട്ടികളെ ഓർത്ത് കേസാക്കണ്ട എന്നവർ പറഞ്ഞു: ജിജിയുടെ വഴിവിട്ട ജീവിതവും, സാമ്പത്തിക തട  (1 hour ago)

7 ജില്ലകളിൽ യെല്ലോ അലേർട്ട്; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എന്നാല്‍ ലക്ഷ്യം കാണുന്നതുവരെ കോണ്‍ഗ്രസിന്റെ പോരാട്ടം തുടരും: ബീഹാര്‍ തോല്‍വിയില്‍ കുറിപ്പുമായി സന്ദീപ് വാര്യര്‍  (1 hour ago)

പൊട്ടിപ്പാളീസാകും മുമ്പ് കോഴിക്കോടെത്തണം; ട്രെയിൻ പിടിച്ച് മേയറൂട്ടി ദാ പോണു  (1 hour ago)

കേരളത്തിലെ ഈ സ്ഥലങ്ങളില്‍ ഇനി മദ്യശാലകള്‍ ഉണ്ടാകില്ലെന്ന് ബെവ്‌കോ  (2 hours ago)

വെര്‍ച്വല്‍ അറസ്റ്റ് ഭീഷണിയില്‍ നിന്നും ബാങ്ക് ജീവനക്കാരുടെ ഇടപെടലില്‍ 70 വയസ്സുകാരന്‍ രക്ഷപ്പെട്ടു  (2 hours ago)

ശിവപ്രിയയുടെ മരണം അണുബാധ മൂലമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട്  (2 hours ago)

ആറാം ക്ലാസുകാരി 19ാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു  (3 hours ago)

Malayali Vartha Recommends