വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം മുങ്ങിയ യുവാവിനെ പോലീസ് പിടിക്കൂടി

പ്രായപൂർത്തിയാകാത്ത പെൺക്കുട്ടിക്ക് വിവാഹ വാഗ്ദാനം നൽകി പീഡനം. യുവാവിനെ പോലീസ് പൊക്കി. തിരുവനന്തപുരം നെയ്യാറ്റിന്‍കര തിരുപുറം മാവിളക്കടവ് കഞ്ചാംപിഴിഞ്ഞി ഏലംതോട്ടത്തില്‍ വീട്ടില്‍ അജീഷി(24)ആണ് പോലീസ് പിടികൂടിയത് . വിവാഹം കഴിക്കാം എന്ന ഉറപ്പ് കൊടുത്ത് പ്രലോഭിപ്പിക്കുകയും പെണ്‍കുട്ടിയെ തമ്പാനൂരിലെ ലോഡ്ജില്‍ കൊണ്ട് വന്ന് പീഡിപ്പിക്കുകയും ചെയ്തു.
പീഡന ശേഷം ഇയാള്‍ രക്ഷപ്പെടുകയും ചെയ്തു.. പെണ്‍കുട്ടി വീട്ടുകാരോട് വിവരങ്ങളെല്ലാം തുറന്നു പറഞ്ഞു. പെണ്‍കുട്ടിയുടെ രക്ഷിതാക്കൽ നൽകിയ പരാതിയില്‍ നെയ്യാറ്റിന്‍കര പോലീസ് കേസെടുത്തു . അന്വേഷണം നടത്തുകയും ഇയാളെ അറസ്റ്റു ചെയ്യുകയുമായിരുന്നു. ഇയാള്‍ക്കെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുകയും പ്രതിയെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു.
https://www.facebook.com/Malayalivartha

























