കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില

കാലിഫോർണിയ സിലിക്കൺ വാലിയെ നടുക്കിയ മലയാളി ഇരട്ടക്കൊലപാതകക്കേസിൽ പ്രതി അനില ബേബിയുടെ നിരപരാധിത്വ വാദങ്ങൾ പൂർണ്ണമായി തള്ളി അന്വേഷണസംഘം. കൊലപാതകത്തിന് ശേഷം പ്രതി ബോധപൂർവ്വം മായ്ച്ചുകളഞ്ഞ സിസിടിവി ദൃശ്യങ്ങൾ ഡിജിറ്റൽ ഫോറൻസിക് വിദഗ്ധർ വിജയകരമായി വീണ്ടെടുത്തു. ആൻ മേരി മാത്യുവിനെ ശ്വാസം മുട്ടിക്കുന്നതും കത്തികൊണ്ട് തുടരെ കുത്തുന്നതുമായ ദൃശ്യങ്ങളും, സംഭവസ്ഥലത്തുനിന്ന് കാണാതായ മൊബൈൽ ഫോണും പ്രതിക്ക് വലിയ നിയമക്കുരുക്കാകും.
https://www.facebook.com/Malayalivartha























