ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ പ്രകാരം നടപടി സ്വീകരിക്കണമെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ ആവശ്യപ്പെട്ടു. . സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ എസ്മ' പ്രയോഗിക്കാന്‍ ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ. മുരളീധരൻ, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഔദ്യോഗികമായി കത്ത് നൽകി. 2025-26 വർഷത്തെ ബോണസ് തർക്കത്തെ തുടർന്നാണ് ആംബുലൻസ് എംപ്ലോയീസ് യൂണിയൻ സെപ്റ്റംബര്‍ 17 മുതല്‍ സമരത്തിലേക്ക് കടക്കുന്നത്.
പ്രധാനമായും ഐ.എൻ.ടി.യു.സി യൂണിയന്റെ നേതൃത്വത്തിലാണ് സമരം പ്രഖ്യാപിച്ചിട്ടുള്ളത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന അടിയന്തര ആരോഗ്യ സേവനമായതിനാൽ സമരം ഒരു കാരണവശാലും അനുവദിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി.അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകി. ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ പ്രഖ്യാപിച്ചിരിക്കുന്നത്. ബോണസ് പ്രശ്നമുന്നയിച്ചാണ് സമര പ്രഖ്യാപനം.
കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.ആംബുലൻസ് സർവീസുകൾ മുടങ്ങുന്നത് ഗുരുതരാവസ്ഥയിലുള്ള രോഗികളെ പ്രതിസന്ധിയിലാക്കുമെന്ന് വിലയിരുത്തിയാണ് ആരോഗ്യ വകുപ്പിന്റെ അടിയന്തര ഇടപെടൽ. ഏത് യൂണിയൻ മുന്നോട്ട് വെയ്ക്കുന്ന ആവശ്യമാണെങ്കിലും ജനങ്ങളുടെ ജീവൻ അപകടത്തിലാക്കുന്ന തരത്തിലുള്ള സമര മാർഗ്ഗങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ആരോഗ്യ മന്ത്രി.
സർവീസ് തടസ്സപ്പെടുത്തുകയോ വാഹനം ഇറക്കാതിരിക്കുകയോ ചെയ്താൽ എസ്മ പ്രകാരം നടപടികൾ സ്വീകരിക്കാനാണ് തീരുമാനം. സമരം മൂലം സർവീസ് തടസ്സപ്പെടുത്തുകയോ വാഹനം നിരത്തിലിറക്കാതിരിക്കുകയോ ചെയ്താൽ ജീവനക്കാർക്കെതിരെ 'എസ്മ' പ്രകാരം കടുത്ത ശിക്ഷാനടപടികൾ സ്വീകരിക്കാനാണ് സർക്കാരിന്റെ തീരുമാനം.
https://www.facebook.com/Malayalivartha



























