Widgets Magazine
12
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..


ആരോഗ്യ മേഖലയെ പ്രതിസന്ധിയിലാക്കി 108 ആംബുലൻസ് സമരം.. തടയാന്‍ 'എസ്മ' പ്രയോഗിക്കും..ആഭ്യന്തര മന്ത്രിക്ക് ആരോഗ്യമന്ത്രിയുടെ കത്ത്..


വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..


സ്വർണം വീണ്ടും ചതിച്ചു..സ്വർണ വില ഉച്ചയ്ക്ക് തിരിച്ചുകയറി..ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് സ്വർണ വിലയിലെ കുതിപ്പിന് വഴിവെച്ചത്...വിലയറിയാം..


ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായിയിരിക്കുകയാണ്..ബ്രിക്സ് പ്രധാന ശക്തിയാകുന്നു... അടുത്ത 20 കൊല്ലത്തേക്ക് ലക്ഷ്യമാക്കിയുള്ള അജണ്ട ബ്രിക്സ് തയാറാക്കണം..

വൈദ്യുതി പ്രതിസന്ധി.. വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി...കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും മണി..

12 SEPTEMBER 2026 04:56 PM IST
മലയാളി വാര്‍ത്ത

വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ എം എം മണി. വെദ്യുതി മന്ത്രിക്കും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ വിഷയത്തില്‍ ധാരണ വേണമെന്ന് എം എം മണി വിമർശിച്ചു. വൈദ്യുതി ഇല്ലെങ്കില്‍ വാങ്ങാന്‍ കിട്ടുമെന്നും അങ്ങനെ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും അല്ലാതെ കേരളത്തെ ഇരുട്ടിലാക്കി മഴയില്ല മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

അവരുടെ കഴിവുകേടും വിഡ്ഢിത്തവും ജനങ്ങളോട് കൂറില്ലായ്മയും കാരണമാണ് പവര്‍കട്ടൊക്കെ വരുന്നതെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഇപ്പോള്‍ ഭരിക്കുന്നവര്‍ക്ക് കാഴ്ചപ്പാടില്ലാത്തതിന്റെ പ്രശ്‌നമാണ്. ഇതൊന്നുമില്ലാത്തെ നെഞ്ചത്തടിച്ച് കരയാനാണെങ്കില്‍ ഭരിക്കാനെന്തിനാണ് വന്നതെന്നും സ്ഥാനം രാജിവെച്ചിട്ട് വേറെ പണി നോക്കട്ടെ, പറ്റുന്നവരെ ഏല്‍പ്പിക്കട്ടെയന്നും എം എം മണി കൂട്ടിച്ചേര്‍ത്തു. എം എം മണിയുടെ വാക്കുകള്‍.. വൈദ്യുതി മന്ത്രി മഴയില്ല, തേങ്ങയില്ല എന്നൊന്നും പറയുന്നതില്‍ കാര്യമില്ല.

 

കേരളത്തില്‍ ആവശ്യമുള്ള വൈദ്യുതിയുടെ 40ശതമാനമേ നമ്മള്‍ ഉണ്ടാക്കുന്നുള്ളൂ. കാരണം അതിനുള്ള വെള്ളമേ ഉള്ളൂ. 60% കരാര്‍ വെച്ചായിരുന്നു വാങ്ങിയിരുന്നത്.എന്നിട്ടാണ് ഇവിടെ സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്. കേരളത്തില്‍ വൈദ്യുതി എത്താത്ത വീടും സ്ഥാപനവും ഉറപ്പാക്കിയതാണ് പിണറായി സര്‍ക്കാര്‍. ഞാനന്ന് മന്ത്രിയാണ്. എല്ലാ ജില്ലയിലും ഞാന്‍ പോയി പ്രവര്‍ത്തനം നടത്തി. ആ സംസ്ഥാനത്ത് ഇന്ന് വൈദ്യുതി ഇല്ലെന്ന് പറഞ്ഞാല്‍ കാഴ്ചപ്പാടില്ലായ്കയാണ്. ഇവിടെ ആവശ്യത്തിന് വൈദ്യുതി ഉണ്ടാക്കുന്നില്ല.

 

വിലയ്ക്ക് വാങ്ങുന്നു. വൈദ്യുതി മന്ത്രിക്കും വി ഡി സതീശനും കുഞ്ഞാലിക്കുട്ടിക്കുമൊക്കെ ഇതിനെപ്പറ്റി ധാരണ വേണം. ഇല്ലെങ്കില്‍ വാങ്ങാന്‍ കിട്ടും. വാങ്ങി ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണം. അതാണിപ്പോൾ ചെയ്യേണ്ടത്.അല്ലാതെ കേരളത്തെ ഇരുട്ടിലാക്കി, മഴയില്ല,മാങ്ങയില്ല തേങ്ങയില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. അവരുടെ കഴിവുകേടും വിഡ്ഢിത്തവും ജനങ്ങളോട് കൂറില്ലായ്മയും കാരണമാണ് പവര്‍കട്ടൊക്കെ വരുന്നതെന്നാണ് എന്റെ അഭിപ്രായം. ഇപ്പോൾ ഭരിക്കുന്നവര്‍ക്ക് കാഴ്ചപ്പാടില്ലാത്തതിന്റെ പ്രശ്‌നമാണ്.

ഇതൊന്നുമില്ലാത്തെ നെഞ്ചത്തടിച്ച് കരയാനാണെങ്കില്‍ ഭരിക്കാനെന്തിനാണ് വന്നത്. സ്ഥാനം രാജിവെച്ചിട്ട് വേറെ പണി നോക്കട്ടെ, പറ്റുന്നവരെ ഏല്‍പ്പിക്കട്ടെ. എൽനിനോ പ്രതിഭാസവും മഴയുടെ അളവിൽ ഉണ്ടായ കുറവും ഡാമുകളിൽ വെള്ളമില്ലാത്തതുമാണ് വൈദ്യുതി നിയന്ത്രണത്തിൻ്റെ കാരണമെന്ന നിലയിലാണ് വൈദ്യുതി മന്ത്രി സണ്ണി ജോസഫിൻ്റെ പ്രതികരണം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞായറാഴ്ച കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം  (25 minutes ago)

108 ആംബുലൻസ് സമരം  (37 minutes ago)

POWER CUT വിമർശിച്ച് എം എം മണി  (42 minutes ago)

അച്ചന്‍കോവിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു  (55 minutes ago)

സംഗീത് പ്രതാപ്-ഷറഫുദീന്‍ ചിത്രം ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍ ട്രെയിലര്‍ പുറത്ത്  (1 hour ago)

തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് മമിത ബൈജു  (1 hour ago)

തന്റെ ചികിത്സയുമായി ബന്ധപ്പെട്ട പുതിയ വിവരം പങ്കുവച്ചിരിക്കുകയാണ് രേണു സുധി  (1 hour ago)

പുതിയകാവ് ദേവീക്ഷേത്ര കടവിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് ടു വിദ്യാർത്ഥികൾ മുങ്ങിമരിച്ചു...  (1 hour ago)

സ്വർണം ഉച്ചക്ക് ചതിച്ചു; വില തിരിച്ചുകയറി  (1 hour ago)

ഉച്ചകോടിക്ക് ദില്ലിയിൽ തുടക്കമായി  (1 hour ago)

ഇ.ഡിയുടെ ഭീഷണിപ്പെടുത്തൽ: കേന്ദ്ര ഏജൻസിക്കെതിരെ രൂക്ഷ വിമർശനവുമായി എം.വി. ഗോവിന്ദൻ...  (1 hour ago)

ED സർക്കാരിന് നിയമോപദേശം നൽകും  (1 hour ago)

ജലോത്സവത്തിന്‍റെ ആരവം ഉയരുന്നു: ചാമ്പ്യന്‍സ് ബോട്ട് ലീഗ് (സിബിഎല്‍) ആറാം സീസണ് സെപ്റ്റംബര്‍ 19ന് തുടക്കം; ആലപ്പുഴ കരുവാറ്റയില്‍ ഉദ്ഘാടനം: ടീമുകള്‍ അറിയപ്പെടുക വള്ളങ്ങളുടെ പേരില്‍ തന്നെ...  (1 hour ago)

അട്ടപ്പാടി ഇരട്ടക്കൊലപാതകം: യുവതി ഗർഭിണിയാണെന്ന സംശയത്തിൽ വാക്കേറ്റം; അമ്മയെയും മകളെയും കൊലപ്പെടുത്തിയത് അതിക്രൂരമായി...  (1 hour ago)

Prison-food Menu സർക്കാർ ഖജനാവിലേക്ക് കോടികൾ  (1 hour ago)

Malayali Vartha Recommends