റേസിംഗ് ട്രാക്കില്‍ 'തല'യെ ചേര്‍ത്തുപിടിച്ച് ദളപതി

മാന്‍സ് കപ്പ് അന്തര്‍ദേശീയ റേസിംഗ് മത്സരത്തില്‍ പരസ്പരം കണ്ടുമുട്ടി തല അജിത്തും തമിഴ്‌നാട് മുഖ്യമന്ത്രിയും നടനുമായ സി.ജോസഫ് വിജയ്യും. ബ്രിട്ടനില്‍ നടക്കുന്ന പരിപാടിയില്‍ വിജയ് അതിഥിയായി എത്തുമെന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ പ്രചരിച്ചിരുന്നു. സില്‍വര്‍സ്‌റ്റോണ്‍ സര്‍ക്യൂട്ടില്‍ നടക്കുന്ന പ്രശസ്തമായ മാന്‍സ് കപ്പ് മത്സരവേദിയിലേക്കാണ് തമിഴ്‌നാട് മുഖ്യമന്ത്രി അതിഥിയായെത്തിയത്. വിജയ് ഓടിയെത്തി അജിത്തിനെ ആലിംഗനം ചെയ്യുന്ന ദൃശ്യങ്ങള്‍ ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കഴിഞ്ഞു.
'അജിത് റെഡ്ആന്റ് ബൈ വിരാജ്' ടീമിനുവേണ്ടി എല്‍എംപി3 പ്രോ ആം വിഭാഗത്തിലാണ് മത്സരത്തില്‍ അദ്ദേഹം ട്രാക്കിലിറങ്ങുന്നത്. രണ്ട് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പോരാട്ടത്തിന്റെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി വിജയ് ആണ് നിര്‍വഹിക്കുക. തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അജിത് നേരിട്ട് ഫോണില്‍ വിളിച്ച് വിജയ്‌യെ അഭിനന്ദിച്ചിരുന്നു. സിനിമയിലെ വമ്പന്‍മാരായ ഇരുവരുടെയും സൗഹൃദ സംഗമം ആരാധകരും ആവേശത്തോടെയാണ് ഏറ്റെടുത്തിരിക്കുന്നത്.
രാഷ്ട്രീയത്തിനപ്പുറം തമിഴ്‌നാട്ടിലേക്ക് കൂടുതല്‍ വ്യവസായ നിക്ഷേപങ്ങള്‍ എത്തിക്കുന്നതിന്റെ ഭാഗമായാണ് തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ബ്രിട്ടന്‍ സന്ദര്‍ശനം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് പുതുതായി പ്രഖ്യാപിച്ച 'മോട്ടോര്‍ സ്‌പോര്‍ട്‌സ് സിറ്റി' പദ്ധതിക്ക് അന്താരാഷ്ട്ര നിലവാരം ഉറപ്പാക്കുന്നതിനായി സില്‍വര്‍സ്‌റ്റോണിലെ അത്യാധുനിക സുരക്ഷാ ക്രമീകരണങ്ങളും ട്രാക്ക് രൂപകല്‍പ്പനയും കായിക ടൂറിസം സാധ്യതകളും വിജയ്‌യും കായിക മന്ത്രി ആദവ് അര്‍ജുനയും നേരിട്ട് വിലയിരുത്തും.
https://www.facebook.com/Malayalivartha

























