കാലിഫോർണിയ കൊലപാതകക്കേസ്: ജാമ്യാപേക്ഷയെ ചെറുക്കാൻ പ്രോസിക്യൂഷൻ; കോടതിയിൽ ഇന്ന് സമർപ്പിക്കുന്ന ഡിജിറ്റൽ രേഖകൾ പുറത്ത്: ആൻ മേരിയുമായുള്ള പ്രശ്നം തീർക്കാൻ ഉടൻ വരണം’; അഞ്ജനയെ മരണക്കയത്തിലേക്ക് വിളിച്ചുവരുത്തിയ അനിലയുടെ ആ ഫോൺ കോൾ...

കാലിഫോർണിയയെ നടുക്കിയ മലയാളി യുവതികളുടെ ഇരട്ടക്കൊലപാതകക്കേസിൽ പ്രവാസി ലോകം ഉറ്റുനോക്കുന്ന നിർണ്ണായക മണിക്കൂറുകൾ. പ്രതി അനില ബേബിയെ സാന്താ ക്ലാര കൗണ്ടി സുപ്പീരിയർ കോടതി ഇന്ന് വീണ്ടും ഹാജരാക്കും. അമേരിക്കൻ സമയം രാവിലെ ഒൻപത് മണിയോടെ ആരംഭിക്കുന്ന കോടതി നടപടികളിൽ പ്രതിഭാഗത്തിന്റെ തന്ത്രങ്ങളെ പ്രതിരോധിക്കാൻ ശക്തമായ ഫൊറൻസിക്, ഡിജിറ്റൽ തെളിവുകളുമായി പ്രോസിക്യൂഷൻ ഒരുങ്ങിക്കഴിഞ്ഞു. ജാമ്യം ലഭിക്കാനുള്ള സാധ്യതകൾ മങ്ങിയ നിലയിൽ, കേസ് ഡയറിയിലെ ആ ഞെട്ടിക്കുന്ന ഫോൺ കോൾ വിവരങ്ങളും പോലീസ് ഇന്ന് ജഡ്ജിക്ക് മുന്നിൽ ഔദ്യോഗികമായി സമർപ്പിക്കും.
https://www.facebook.com/Malayalivartha






















