പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ പെട്ടെന്നുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, വരാനിരിക്കുന്ന മാസങ്ങളിൽ കേരളത്തെ കാത്തിരിക്കുന്നത് അതിശക്തമായ എൽനിനോ പ്രതിഭാസമാണെന്ന് കാലാവസ്ഥാ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. പസിഫിക് സമുദ്രത്തിലെ താപനില അസാധാരണമായി ഉയരുന്നതുമൂലം അടുത്ത ഫെബ്രുവരി വരെ കടുത്ത ചൂടും വരൾച്ചയും തുടർന്നേക്കാം. കരയിലെ ചൂട് വർദ്ധിക്കുന്നതിനൊപ്പം കടലിലെ അന്തരീക്ഷത്തിലും വലിയ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നും ഇത് മത്സ്യസമ്പത്തിനെ ദോഷകരമായി ബാധിക്കുമെന്നും ഐ.എസ്.ആർ.ഓയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























