CCTV ഓഫ് ആക്കി, ചോര തുടച്ചുമാറ്റിയിട്ടും പ്ലാൻ പൊളിഞ്ഞു; അനിലയ്‌ക്കെതിരെ തെളിവുകളുമായി കാലിഫോർണിയ പൊലീസ്: ആൻ മേരിയുടെ ഫോൺ അനിലയുടെ കാറിനുള്ളിൽ; പാന്റിൽ രക്തക്കറ; പതറാതെ പ്രോസിക്യൂഷൻ... തല കുനിച്ച് നിർവികാരയായി പ്രതി...

കാലിഫോർണിയയിലെ മലയാളി സമൂഹത്തെ ഞെട്ടിച്ച ഇരട്ടക്കൊലപാതക കേസിൽ പ്രതി അനില ബേബിക്കെതിരെ സാന്താക്ലാര കൗണ്ടി കോടതിയിൽ രണ്ട് ഒന്നാം ഡിഗ്രി കൊലക്കുറ്റങ്ങൾ ചുമത്തി. സുഹൃത്തുക്കളായ രണ്ട് യുവതികളെ ആസൂത്രിതമായി വധിച്ച പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. കൊലപാതക സ്ഥലത്തുനിന്നും തെളിവുകൾ നശിപ്പിക്കാനും സിസിടിവി ദൃശ്യങ്ങൾ മായ്ക്കാനും പ്രതി ശ്രമിച്ചെങ്കിലും, ഫോറൻസിക് പരിശോധനകളിലൂടെയും കൃത്യമായ ഡിജിറ്റൽ തെളിവുകളിലൂടെയും അന്വേഷണ സംഘം പ്രതിയെ പൂട്ടുകയായിരുന്നു.
https://www.facebook.com/Malayalivartha

























