ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതി അനിലയുടെ കാറിനുള്ളിൽ ഒളിപ്പിച്ച നിലയിൽ; നിർണ്ണായക തെളിവ് പുറത്തുവിട്ട് അന്വേഷണസംഘം...

സാൻഹോസെ ഇരട്ടക്കൊലപാതക കേസിൽ പ്രതിയായ അനില ബേബിക്കെതിരെ കൂടുതൽ ശാസ്ത്രീയ തെളിവുകൾ പുറത്തുവിട്ട് അന്വേഷണസംഘം. കൊല്ലപ്പെട്ട ആൻ മേരി മാത്യുവിന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ ബോധപൂർവ്വം ഡിലീറ്റ് ചെയ്ത നിലയിലായിരുന്നെങ്കിലും, ആൻ മേരിയുടെ കാണാതായ മൊബൈൽ ഫോൺ പ്രതിയുടെ കാറിനുള്ളിൽ നിന്ന് പോലീസ് കണ്ടെടുത്തു. പ്രതിയുടെ കൈകാലുകളിൽ രക്തക്കറ പറ്റിയിരുന്നതായി ഫോറൻസിക്-ഡിഎൻഎ പരിശോധനകളിൽ വ്യക്തമായിട്ടുണ്ടെന്ന് റിപ്പോർട്ട് ചെയ്യുന്നു. കേസിൽ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നതിനായി കേസ് വരും നവംബർ 17-ലേക്ക് കോടതി മാറ്റിവെച്ചു.
https://www.facebook.com/Malayalivartha























