സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. പവന് 1,13,240 രൂപ, ഗ്രാമിന് 14,155 രൂപ എന്ന നിരക്കിലാണ് ഇന്ന് ആഗോളവിപണിയിൽ സ്വർണത്തിന്റെ നിരക്ക്.
കഴിഞ്ഞ രണ്ട് ദിവസങ്ങളിലും സ്വർണത്തിന് ഇതേ നിരക്കായിരുന്നു. ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് സെപ്റ്റംബർ ഒന്നിനായിരുന്നു. അന്ന് പവന് 1,15,080 രൂപയും ഗ്രാമിന് 14,385 രൂപയുമായിരുന്നു.
സെപ്റ്റംബർ രണ്ടിനാണ് ഈ മാസത്തെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്വർണനിരക്ക് രേഖപ്പെടുത്തിയത്. അന്ന് പവന് 1,11,480 രൂപയും ഗ്രാമിന് 13,935 രൂപയുമായിരുന്നു.വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് എല്ലാവരും കാണുന്നത്.
അതേസമയം, സംസ്ഥാനത്ത് ഇന്നും വെള്ളിവിലയിൽ മാറ്റമില്ല. ഗ്രാമിന് 250 രൂപയും കിലോഗ്രാമിന് 250,000 രൂപയുമാണ്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളിവില നിശ്ചയിക്കപ്പെടുന്നത്.
"
https://www.facebook.com/Malayalivartha

























