പാലാ വിധിയെഴുത്തില്‍ പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും...

പാലാ ഉപതിരഞ്ഞെടുപ്പില്‍ പ്രതീക്ഷയിലാണ് മൂന്നുമുന്നണികളും. ആറുമണിക്ക് പോളിങ് അവസാനിച്ചപ്പോള്‍ എഴുപതു ശതമാനത്തോളം പേര്‍ വോട്ട് ചെയ്തു. 5.20നുള്ള വിവരം അനുസരിച്ച് 68.4 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അവസാന കണക്കുകള്‍ വരുമ്‌ബോള്‍ 70 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്.
2016ലെ പൊതുതിരഞ്ഞെടുപ്പിലെ പോളിങ് ശതമാനമായ 77 ശതമാനത്തിലേക്ക് എത്താന്‍ സാധ്യതയില്ല. തങ്ങളുടെ ഉറച്ച വോട്ടുകള്‍ രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയത്ത് രേഖപ്പെടുത്തിക്കഴിഞ്ഞുവെന്ന് എല്‍ ഡി എഫും യു ഡി എഫും അവകാശപ്പെടുന്നു. വൈകുന്നേരം വരെയും തങ്ങള്‍ക്ക് മേല്‍ക്കയ്യുള്ള മേഖലകളില്‍ മികച്ച പോളിങ് നടന്നുവെന്ന് എന്‍ ഡി എയും അവകാശപ്പെടുന്നു.
https://www.facebook.com/Malayalivartha






















