Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

എഫ്ബി ലോകത്ത് ഇനി എഴുതാന്‍ വയ്യ... ഫേസ്ബുക്കിനോട് ഗുഡ് ബൈ പറഞ്ഞ് കലക്ടര്‍ ബ്രോ

23 SEPTEMBER 2019 08:09 PM IST
മലയാളി വാര്‍ത്ത

ജനകീയ ഇടപെടലുകളിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കിയ ഫേസ്ബുക്കിലെ സജീവസാന്നിധ്യമാണ് കലക്ടര്‍ ബ്രോ എന്‍ പ്രശാന്ത്. ഫേസ്ബുക്കിനോട് തത്കാലം വിട ചൊല്ലുകയാണ് കലക്ടര്‍ ബ്രോ. ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശാന്ത് തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. വിരക്തി വന്നാല്‍ വിട്ടിറങ്ങുക തന്നെ ചെയ്യണമെന്ന് പ്രശാന്ത് കുറിച്ചു.

എഫ്ബി ലോകത്ത് ഇനി എഴുതാന്‍ വയ്യ. എഴുത്തിനെക്കാള്‍ സംസാരം എളുപ്പമായിത്തോന്നുന്നത് സമയക്കുറവ് കൊണ്ടാണോ, മടി കൊണ്ടാണോ പ്രായമാവുന്നതിന്റെ ലക്ഷണമാണോ എന്നൊന്നും അറിയില്ലെന്ന് പ്രശാന്ത് കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം...

'ഇനി ഞാനിറങ്ങട്ടെ…
ഒന്നുരണ്ട് തവണ ഈയുള്ളവന്‍ ഫേസ് ബുക്കിലെ ഇഹലോകവാസം വിട്ട് സന്ന്യാസിയാവാന്‍ ഒരുമ്‌ബെട്ടിറങ്ങിയതാണെന്ന് അറിയാമല്ലോ. അന്ന്, രാത്രിയുടെ ഏഴാം യാമത്തില്‍ നീലച്ചടയന്‍ പോലൊരു നീല ടിക്ക് തന്നെന്റെ മനസ്സ് മയക്കി സുക്കര്‍ ഭായ്. ചോദിക്കാതെ ടിക്ക് തന്ന ഭായ് എന്നെ വല്ലാതങ്ങ് തോല്‍പ്പിച്ച് കളഞ്ഞു. എന്നാല്‍ ഏറെ നാള്‍ കഴിയും മുന്‍പെ, ഫേസ് ബുക്കിലെ ലൗകിക ജീവിതത്തില്‍ വീണ്ടും വിരക്തി തോന്നി ഞാനിറങ്ങി. പടിപ്പുര കടന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ പ്രളയം. പ്രകൃതി അന്നെന്നെ തോല്‍പ്പിച്ചു. പിന്നെയും കുറേ നാളങ്ങനെ ഫേസ്ബുക്കാകുന്ന ലോകത്ത് ജീവിച്ചെന്ന് വരുത്തിത്തീര്‍ത്തു. ആര്‍ക്കോ വേണ്ടിയെന്ന പോലെ. ഒരു കൊല്ലത്തിലേറെയായി, പാട്ടുകളും അല്ലറ ചില്ലറ കമന്റുകളുമായി സമയം തള്ളി നീക്കി.. അറിയാതെ എന്റെ മനസ്സ് ഫ്‌ലാഷ് ബാക്ക് മോഡിലായിപ്പോകുന്നു.

ഞാനീ എഫ്ബി ലോകത്ത് പിച്ച വെച്ച കാലം. പരിചയമുള്ള പിച്ചക്കാരുപോലുമില്ലായിരുന്നു ഒന്ന് ടാഗ് ചെയ്യാന്‍. ഞങ്ങള്‍ ഗര്‍വ്വിതഗന്ധര്‍വ്വന്മാര്‍ക്ക് നിഷിദ്ധമാണീ താഴ്ന്ന ലോകമെന്ന് പറഞ്ഞ് മുകളിലുള്ളോര്‍ ഈയുള്ളവനെ ശാസിച്ചു. അന്ത്യയാമത്തിനു മുന്‍പേ ഈ ലോകത്ത് നിന്ന് മടങ്ങി വന്നില്ലെങ്കില്‍ കടുത്ത ശിക്ഷ വരെ വിധിച്ചിരുന്നു തമ്ബുരാന്‍ (ആ സിനിമ പണ്ടേ കണ്ടിട്ടുള്ളതോണ്ട് ഞാന്‍ രക്ഷപ്പെട്ടു). ഹാ… അതൊക്കെ ഒരു കാലം! ഒന്ന് പാലാരിവെട്ടമടിച്ച് വന്നപ്പൊഴേക്കും അത്തരം ചിന്തകളില്‍ വിള്ളല്‍ വീണു. ഇന്ന് സീയെമ്മും പീയെമ്മും ഡിയെമ്മും എഫ്ബിയിലുണ്ട്. കിഫ്ബി വരെ എഫ്ബിയില്‍ ഉണ്ട്.

എന്നാല്‍ ഇവരാരും വന്നത് കൊണ്ട് ഈ ലോകം നന്നാവുന്നില്ല. മറിച്ച്, ഈ ലോകം മറ്റേ ലോകം പോലായി. അതെ, ശരിക്കും കേരളം പോലായി. വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താന്‍ മാത്രം അറിയാവുന്ന സംഘികൊങ്ങികമ്മിസുഡാപ്പിമഞ്ച് മാക്രിലോകത്ത് എന്തിനിങ്ങനെ ശ്വാസം പിടിച്ച് ജീവിക്കണം? ടോണിയുടെ ദോശ കാണാനോ? അതോ ബൈജുസ്വാമിയുടെ മുഖത്ത് വരച്ചിടുന്ന കാക്കക്കാഷ്ഠം പോലത്തെ ഡിസൈന്‍ കാണാനോ? ടൊവിനോയും പെണ്മണികളും കവര്‍ പേജിലുള്ള വനിതയുള്ളപ്പോള്‍ ദുരന്തേട്ടന്റെ എഴുത്തുകുത്തെഴുത്തുകള്‍ വായിക്കാനോ? നോ.

വിരക്തി വന്നാല്‍ വിട്ടിറങ്ങുക തന്നെ. ഈ എഫ്ബി ലോകത്തിനി എഴുതാന്‍ വയ്യ. എഴുത്തിനെക്കാള്‍ സംസാരം എളുപ്പമായിത്തോന്നുന്നത് സമയക്കുറവ് കൊണ്ടാണോ, മടി കൊണ്ടാണോ പ്രായമാവുന്നതിന്റെ ലക്ഷണമാണോ എന്നൊന്നും അറിയില്ല. ഒരുപക്ഷെ, പോഡ് കാസ്റ്റ്, യൂട്യൂബ് പോലുള്ള സംസാരിക്കുന്ന ലോകത്ത് ഈയുള്ളവന്‍ അവതരിക്കുമായിരിക്കും. പുനര്‍ജ്ജന്മത്തില്‍ വിശ്വാസമുള്ളവര്‍ക്ക് പോലും എവിടെ ജനിക്കുമെന്ന് ഉറപ്പില്ലല്ലോ. അറിഞ്ഞാല്‍ ഉടന്‍ അറിയിക്കാം.

ഒന്നും നശിപ്പിക്കാനോ തീര്‍ക്കാനോ, എന്തിനധികം പറയുന്നു, സംസാരിച്ച് നിര്‍ത്തിയ ഫോണ്‍ അദ്യം കട്ട് ചെയ്യാന്‍ പോലും എനിക്കിഷ്ടമല്ല. അതിനാല്‍ അക്കൗണ്ടിനെ ഇല്ലായ്മ ചെയ്യുന്നില്ല. എന്നെ ഇവിടെ കണ്ടാലും ഒന്ന് മനസ്സിലാക്കുക, അത് എഫ്ബിയിലെ ഭൗതിക ശരീരം മാത്രമാണ്. ഞാനിവിടെ ഇല്ല. ശരിക്കുള്ള ഞാന്‍ മറ്റെവിടെയോ ആണ്.

സുമുഹൂര്‍ത്തമായ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (4 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (12 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (4 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (5 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (6 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (6 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

കനത്ത മഴയ്‌ക്കിടെ കൂറ്റൻ ഗണേശ വിഗ്രഹം ഭക്തരുടെ മേലേക്ക് മറിഞ്ഞുവീണ് അപകടം  (7 hours ago)

  കോഴിക്കോട് കൊടുവള്ളിയിൽ മദ്രസാ ബസാറിൽ ചരക്ക് ലോറിക്ക് തീപിടിച്ചു...ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്  (7 hours ago)

അജിത്തിന്റെ കാറോട്ട മത്സരം കാണാൻ തൃഷയും; ക്യാമറ കണ്ടതോടെഒളിച്ച് വിജയ്, വീഡിയോ വയറൽ  (7 hours ago)

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല... പവന് 1,13,240 രൂപ  (7 hours ago)

അമ്മായിഅപ്പനെ കൊന്ന് മരുമകളുടെ ആറാട്ട്...ബന്ധുക്കളുടെ മുന്നിൽ സിനിമയെ വെല്ലും അഭിനയം...പണി കിട്ടിയത് ആ ഒരു സംശയത്തിൽ; കാൺപുരിലെ അരുംകൊലയിൽ നടുക്കം മാത്രം..  (7 hours ago)

Malayali Vartha Recommends