മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കൊളത്തൂരിലെ മതപഠനകേന്ദ്രത്തില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റിലായി. കോഡൂര്‍ സ്വദേശി മുഹമ്മദ് റഫീഖാണ് (34) അറസ്റ്റിലായത്. 17കാരിയെ പീഡനത്തിനിരയാക്കിയെന്ന് ചൈല്‍ഡ് ലൈന്‍ ടോള്‍ ഫ്രീ നമ്ബറില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കൊളത്തൂര്‍ പൊലീസിലറിയിച്ചതോടെ തിങ്കളാഴ്ചയാണ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
മതപഠന കേന്ദ്രത്തില്‍ വിദ്യാര്‍ഥിനി പീഡനത്തിനിരയായതിനെത്തുടര്‍ന്ന് ഇവിടുത്തെ മറ്റ് പെണ്‍കുട്ടികളെ ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റി. പീഡനത്തിനിരയായ കുട്ടി വീട്ടുകാര്‍ക്കൊപ്പമാണിപ്പോള്‍. രക്ഷിതാക്കളെത്തുന്നത് വരെ മറ്റ് 11 പേര്‍ കേന്ദ്രത്തില്‍ തങ്ങുക സുരക്ഷിതമല്ലാത്തതിനാല്‍ ചൈല്‍ഡ് പ്രവര്‍ത്തകര്‍ ഇവരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി.
മൊഴിയെടുത്ത ശേഷം ഷെല്‍ട്ടര്‍ ഹോമിലേക്കയക്കുകയായിരുന്നു. ചൂഷണത്തിനിരയായതായി ഇവര്‍ മൊഴി നല്‍കിയിട്ടില്ലെന്നാണ് സൂചന. മലപ്പുറത്തിന് പുറമെ പാലക്കാട്, എറണാകുളം, കണ്ണൂര്‍ ജില്ലകളിലെയും മംഗലാപുരത്തെയും വിദ്യാര്‍ഥികള്‍ ഇവിടെ പഠിക്കുന്നുണ്ട്. എല്ലാവരും 18 വയസ്സിന് താഴെയുള്ളവരാണ്.
https://www.facebook.com/Malayalivartha


























