അമ്മയോടൊപ്പം ഉറങ്ങി കിടന്ന എട്ടാംക്ലാസുകാരി നിലവിളിച്ച് എഴുന്നേറ്റ് എന്തോ കടിച്ചതായി പറഞ്ഞു, ഉടനെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല...

അമ്മയോടൊപ്പം വീട്ടില്‍ ഉറങ്ങിക്കിടന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നിലവിളിച്ച് എഴുന്നേറ്റ് എന്തോ കടിച്ചതായി പറഞ്ഞു. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. എട്ടാം ക്ലാസുകാരി മരിച്ചത് പാമ്പുകടിയേറ്റ്. തഴുത്തല പി.കെ ജങ്ഷനുസമീപം ഷമാസ് മന്‍സിലില്‍ അബ്ദുല്‍ നാസിറിന്റെയും സബീനയുടെയും മകള്‍ ഫര്‍സാനാ നാസിര്‍ (12) ആണ് മരിച്ചത്.
മാതാവിനടുത്ത് കട്ടിലില്‍ കിടക്കുകയായിരുന്ന കുട്ടി നിലവിളിച്ച് എഴുന്നേല്‍ക്കുകയും എന്തോ കടിച്ചതായി പറയുകയും ചെയ്തു. കൈയില്‍ എന്തോ കടിച്ച ചെറിയ പാടും ഉണ്ടായിരുന്നു.ഉടന്‍ കുട്ടിയെ ജില്ല ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ പുലര്‍ച്ച ഒന്നരയോടെയായിരുന്നു സംഭവമുണ്ടായത് . മുള്ളുകാട് ഖുവത്തുല്‍ ഇസ്‌ലാം തൈക്കാവിലെ ഇമാമായ പിതാവ് സംഭവസമയം സ്ഥലത്തുണ്ടായിരുന്നില്ല.
https://www.facebook.com/Malayalivartha

























