ടി.ഒ സൂരജ് ഉള്‍പ്പെട്ട പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍...

ടി.ഒ സൂരജ് ഉള്‍പ്പെട്ട പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍. നാലുപേരുടെയും ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.പാലാരിവട്ടം മേല്‍പാല അഴിമതിയുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി സുമീത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസി. ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ നാലാം പ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി.ഒ. സൂരജ് എന്നിവരുടെ ജാമ്യ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പാലം നിര്‍മാണത്തിന് ചുമതലയുള്ള സ്വകാര്യ കമ്ബനിക്ക് മുന്‍കൂര്‍ പണം നല്‍കാനുള്ള തീരുമാനം പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിം കുഞ്ഞിന്റെതായിരുന്നെന്ന് ടി.ഒ സൂരജ് ഹൈക്കോടതിയെ അറിയിച്ചിട്ടുള്ളത്.പാലം നിര്‍മാണത്തിന് മുന്‍കൂറായി അനുവദിച്ച സര്‍ക്കാര്‍ പണം പോയത് ആര്‍.ഡി.എക്‌സ് കമ്ബനിയുടെ ബാധ്യത തീര്‍ക്കാനാണ്.
പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചിട്ടില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചിരിക്കുന്നത്. ഇതിനിടെ പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച ഗൂഢാലോചനയില്‍ ഉന്നത രാഷ്രീയ നേതാക്കള്‍ക്ക് പങ്കുണ്ടെന്ന വിജിലന്‍സിന്റെ റിപ്പോര്‍ട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ് പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha






















