Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ജീവിതത്തിൽ ആദ്യമായി ഗുരുവായൂര്‍ അമ്ബലനടയില്‍ എത്തിയ പിണറായിക്ക് ആ ഒരൊറ്റ സംശയമേ ഉണ്ടായിരുന്നുള്ളു.. കിഴക്കേ ഗോപുര നടയില്‍ ദീപസ്തംഭത്തിന് അരികില്‍ ഏതാനം നിമിഷം ശ്രീലകത്തേക്ക് നോക്കി നിന്ന ശേഷം മുഖ്യന്റെ മനസ്സിൽ തെളിഞ്ഞ ചോദ്യം ഏറ്റെടുത്ത് സോഷ്യൽ മീഡിയ...

24 SEPTEMBER 2019 09:26 AM IST
മലയാളി വാര്‍ത്ത

ഗുരുവായൂര്‍ ക്ഷേത്ര പോലീസ് സ്‌റ്റേഷന്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആദ്യമായി ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നിലെത്തിയത്. ഗുരുവായൂര്‍ അമ്ബലനടയില്‍ ആദ്യമായി എത്തിയ മുഖ്യമന്ത്രി പിണറായിയ്ക്ക് ഒരു സംശയമേ ഉണ്ടായിരുന്നുള്ളു. ആ സംശയം കൗതുകം കൂടി നിറഞ്ഞതായിരുന്നു. ആ തിരി തെളിയുന്നിടത്താണോ കൃഷ്ണന്‍' ഗുരുവായൂരിലെത്തിയ മുഖ്യന്റെ സംശയം. കിഴക്കേ ഗോപുര നടയില്‍ ദീപസ്തംഭത്തിന് അരികില്‍ ഏതാനം നിമിഷം ശ്രീലകത്തേക്ക് നോക്കി നിന്ന ശേഷമാണ് മുഖ്യമന്ത്രിയുടെ ചോദ്യം എത്തിയത്. ക്ഷേത്രമതില്‍ക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങള്‍ അപൂര്‍വമാണെന്ന് ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് പറഞ്ഞപ്പോഴാണ് മുഖ്യമന്ത്രിയുടെ കൗതുകപൂര്‍വമായ ചോദ്യം എത്തിയത്. മുഖ്യന്റെ സംശയം കേട്ട് ആദ്യമൊന്ന് അന്ധാളിച്ചെങ്കിലും പിന്നെ അതൊരു കൗതുകമായി മാറുകയായിരുന്നു.

ഗുരുവായൂര്‍ ക്ഷേത്രത്തിന് സമീപം ടെമ്ബിള്‍ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനായാണ് അദ്ദേഹം എത്തിയത്. ഏറെ നാളത്തെ സ്വപ്‌നം കൂടിയാണ് ടെമ്ബിള്‍ പോലീസ് സ്‌റ്റേഷന്‍. ആ സ്വപ്‌ന സാക്ഷാത്കാരമാണ് നടക്കാന്‍ പോകുന്നത്. ഇന്നലെയായിരുന്നു ചടങ്ങ്. തറക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂര്‍ക്ഷേത്രനടയ്ക്കരികിലുള്ള മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിനരികില്‍ തെക്കേ ഗോപുരനടയില്‍ വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഗുരുവായൂര്‍ പത്മനാഭനും വലിയകേശവനും ഇന്ദ്രസെനും അടങ്ങിയ ആനത്രയമാണ് ഉണ്ടായിരുന്നത്. പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനുപകരം ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ കെ ബി മോഹന്‍ദാസ് മുഖ്യമന്ത്രിയെ ഇടതുകൈ പിടിച്ച്‌ കിഴക്കേനടയിലെ ദീപസ്തംഭത്തിനരികിലേക്ക് ആനയിക്കുകയായിരുന്നു. ഗുരുവായൂരെന്നത് ഭക്തര്‍ക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടത്തെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നും അതുകൊണ്ട് തന്നെ .സാധാരണ പോലീസ് സ്‌റ്റേഷനുകളേക്കാള്‍ ഭാരിച്ച ചുമതലയാണ് ഗുരുവായൂര്‍ ടെമ്ബിള്‍ പോലീസ് സ്‌റ്റേഷന് നിര്‍വ്വഹിക്കാനുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ ചടങ്ങ് നടത്തുന്നതിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയിരുന്നു.

ക്ഷേത്രാചാരസംബന്ധിയായ ചടങ്ങുകള്‍ക്ക് മാത്രം ഉപയോഗിക്കുന്ന ഓഡിറ്റോറിയം ചട്ടങ്ങള്‍ ലംഘിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി ഒരുക്കിയത്. ചെമ്ബൈ സംഗീതോത്സവം, അരങ്ങേറ്റം, ക്ഷേത്ര കലകളുടെ അവതരണം, ഭക്തി പ്രഭാഷണങ്ങള്‍ തുടങ്ങി ക്ഷേത്രാചാരംസംബന്ധമായ ചടങ്ങുകള്‍ക്ക് വേണ്ടി മാത്രമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിനു തൊട്ടു മുന്നിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയം ഉപയോഗിക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ അല്ലാത്ത ചടങ്ങുകള്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ നടത്താന്‍ പാടില്ലെന്നാണ് കീഴ്വഴക്കവും ചട്ടവും. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ചടങ്ങിന് വേണ്ടി ഇതെല്ലാം ലംഘിക്കുകയാണ് ഗുരുവായൂര്‍ ദേവസ്വവും സംസ്ഥാന സര്‍ക്കാരും എന്നായിരുന്നു ഹിന്ദു സംഘടനകള്‍ ഉയർത്തിയ വാദം. ആഭ്യന്തരവകുപ്പിന്റെ പരിപാടി നടത്താന്‍ ക്ഷേത്ര ഓഡിറ്റോറിയം ചട്ടങ്ങള്‍ മറികടന്ന് ഉപയോഗിക്കുന്നത് വ്യാപക പ്രതിഷേധത്തിനായിരുന്നു വഴിവെച്ചത്. ക്ഷേത്രാചാരങ്ങള്‍ക്ക് ഇതരമായ ചടങ്ങുകള്‍ നടത്താന്‍ പൂന്താനം ഓഡിറ്റോറിയം ഉണ്ടെന്നിരിക്കെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ പരിപാടി നടത്തണം എന്ന വാശി ഭക്തരോടുള്ള വെല്ലുവിളിയായിരുന്നെന്നും ഹിന്ദു ഐക്യവേദി ആരോപിച്ചിരുന്നു. അതുകൊണ്ട് തന്നെ പരിപാടിക്കിടെ നാമജപ പ്രതിഷേധമുണ്ടാകുമെന്ന സംശയത്താല്‍ കനത്ത പോലീസ് സുരക്ഷയിലാണ് ചടങ്ങ് നടത്തിയത്. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, കെ വി അബ്ദുള്‍ഖാദര്‍ എം.എല്‍.എ, ഡി ജി പി ലോക്‌നാഥ് ബെഹ്‌റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (3 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (6 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (10 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (13 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (20 minutes ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (32 minutes ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (40 minutes ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (4 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (4 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (5 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (5 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (7 hours ago)

Malayali Vartha Recommends