Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ദുരൂഹത മാത്രം ബാക്കി... ബാലഭാസ്‌കറിന്റെ വാഹനാപകടം നടന്നിട്ട് ഒരു വര്‍ഷമായങ്കെലും ഒന്നിനും വ്യക്തത വരുത്താനായില്ല; ദുരൂഹതകളും ആശയക്കുഴപ്പങ്ങളും മാത്രം അവശേഷിച്ച് ബാലഭാസ്‌കര്‍ വിട്ടുപിരിഞ്ഞപ്പോഴും മരിക്കാത്ത ഓര്‍മ്മകള്‍

25 SEPTEMBER 2019 11:43 AM IST
മലയാളി വാര്‍ത്ത

ബാലഭാസ്‌കര്‍ നമ്മുടെ ആരുമല്ല. എന്നിട്ടും മരിച്ച് ഒരു വര്‍ഷമായിട്ടും ബാലഭാസ്‌കര്‍ നമ്മളോടൊപ്പം തന്നെയുണ്ട്. നമ്മുടെ ഒരു കൂടെപ്പിറപ്പിന്റെ വിയോഗമാണ് ഓരോ മലയാളിയിലും ഉണ്ടാക്കിയത്. അതിനാല്‍ തന്നെ ബാലഭാസ്‌കറിനെ കുറിച്ചുള്ള ഓരോ വാര്‍ത്തയും കേള്‍ക്കാന്‍ കൊതിച്ചു. അദ്ദേഹത്തിന്റെ വാഹനാപകടം എങ്ങനെയുണ്ടായി എന്നറിയാന്‍ മലയാളികള്‍ കാതോര്‍ത്തത് അതുകൊണ്ടു തന്നെയാണ്.

ബാലഭാസ്‌കര്‍ മരിക്കാനിടയായ വാഹനാപകടമുണ്ടായിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. കോരാണിയില്‍ ദേശീയപാതക്ക് സമീപമുള്ള മരത്തില്‍ നിയന്ത്രണം തെറ്റിയ ഇന്നോവ കാറിടച്ചാണ് ബാലഭാസ്‌കറും രണ്ടരവയസ്സുകാരി മകള്‍ തേസ്വനിയും മരിച്ചത്.

ഏക മകള്‍ തേജസ്വനി ബാലയ്ക്ക് വേണ്ടി തൃശൂര്‍ വടക്കുംനാഥ ക്ഷേത്രത്തില്‍ പോയി മടങ്ങവെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വച്ച് വാഹനം അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷമി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജ്ജുനും സാരമായി പരിക്കേറ്റിരുന്നു.

അപകടം നടന്നിട്ട് ഒരു വര്‍ഷമായെങ്കിലും ഇപ്പോഴും ദുരൂഹതകള്‍ മാത്രമാണ് ഉള്ളത്. സിബിഐ അന്വേഷിക്കമെണ ആവശ്യം സര്‍ക്കാറിന്റെ പരിഗണനയിലിരിക്കെ അപകടത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിക്കുകയാണ് അച്ഛന്‍ കെ സി ഉണ്ണിയും.

അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയര്‍ത്തിത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അര്‍ജ്ജുനും, അല്ല അര്‍ജ്ജുനാണെന്ന് ലക്ഷ്മിയും മൊഴി നല്‍കിയതോട് ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടു.

ക്രൈം ബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണ കടത്തുകേസില്‍ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാന്‍ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂര്‍ച്ചയേറി.

അതേസമയം ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയത് അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമെന്ന നിഗമനത്തിലേക്ക് ക്രൈംബ്രാഞ്ച് എത്തിയത്. അപകട സമയത്ത് കാറിന്റെ വേഗം മണിക്കൂറില്‍ 100 കിലോമീറ്ററിന് മുകളിലെന്ന് ശാസ്ത്രീയ പരിശോധനാ ഫലം. വാഹനം ഓടിച്ചത് അര്‍ജുനെന്നു സ്ഥിരീകരിച്ചതോടെ ദുരൂഹത വര്‍ധിച്ചെന്നും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബാലുവിന്റെ പിതാവ് കെ.സി.ഉണ്ണി രംഗത്തെത്തുകയും ചെയ്തു.

ദുരൂഹതകളൊന്നുമില്ലാത്ത അപകട മരണമാണ് ബാലഭാസ്‌കരിന്റേതെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഡിവൈ.എസ് പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. മരണം ദുരൂഹമാക്കാനിടയായ ഏറ്റവും പ്രധാന സംശയം വാഹനം ഓടിച്ചത് ബാലഭാസ്‌കറാണോ അര്‍ജുനാണൊയെന്നതായിരുന്നു. ഡ്രൈവിങ്ങ് സീറ്റിന്റെ മുന്‍വശത്തെ കണ്ണാടിയില്‍ നിന്ന് ലഭിച്ച മുടി അര്‍ജുന്റെയെന്ന് ഫൊറന്‍സിക് പരിശോധനയില്‍ വ്യക്തമായി.

വാഹനത്തിന്റെ ക്രാഷ് ടെസ്റ്റില്‍ അപകട സമയത്തെ വേഗം മണിക്കൂറില്‍ 100 നും 120 നും ഇടയിലെന്ന് സ്ഥിരീകരിച്ചു. ഇതോടെ അമിതവേഗം മൂലമുള്ള അപകടം എന്ന് ഉറപ്പിക്കുന്നു. ആസൂത്രിത അപകടത്തിന്റെ തെളിവുകളൊന്നും ലഭിച്ചുമില്ല. ദുരൂഹതയുണര്‍ത്തുന്ന രണ്ട് പേരെ അപകടസ്ഥലത്ത് കണ്ടതായി കലഭാവന്‍ സോബി പറഞ്ഞങ്കിലും മൊഴി കളവെന്നതിനുള്ള തെളിവും ലഭിച്ചു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തില്‍ ദുരൂഹതകളില്ലെന്ന അന്തിമ റിപ്പോര്‍ട്ടിനൊരുങ്ങുകയാണ് െ്രെകംബ്രാഞ്ച് സംഘം. അതിനിടെയാണ് വാഹനാപകടത്തിന്റെ ഒരു വര്‍ഷമെത്തിയത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends