Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

കേന്ദ്രം കരുക്കൾ നീക്കി; സംസ്ഥാന സർക്കാർ സി ആന്റ് എ.ജി. ഓഡിറ്റിനെ പൂർണമായും എതിർക്കുന്ന സാഹചര്യത്തിൽ കേന്ദ്ര സർക്കാർ ഓഡിറ്റിന് രഹസ്യ നീക്കം; കിഫ്ബിയിൽ ഓഡിറ്റ് വരുന്നു

25 SEPTEMBER 2019 11:44 AM IST
മലയാളി വാര്‍ത്ത

കിഫ്ബിയിൽ ഓഡിറ്റ് വരുന്നു. സംസ്ഥാന സർക്കാർ സി ആന്റ് എ.ജി. ഓഡിറ്റിനെ പൂർണമായും എതിർക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ ഓഡിറ്റിന് രഹസ്യ നീക്കം നടത്തുന്നത്. ഓഡിറ്റ് സംബന്ധിക്കുന്ന നിയമത്തിലെ പതിനാലാം വകുപ്പ് പ്രകാരം എല്ലാ വരവു-ചെലവും പരിശോധിക്കാൻ സി ആന്റ് എ.ജിക്ക് അധികാരമുണ്ട്. എന്നിട്ടും ഓഡിറ്റ് നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാവശ്യപ്പെട്ട് സി ആന്റ് എജി സംസ്ഥാന സർക്കാരിന് കത്തയക്കുകയായിരുന്നു. കത്തുകൾ കൈപ്പറ്റിയ സർക്കാർ ഓഡിറ്റ് അനുവദിക്കാനാവില്ലെന്ന് നിലപാട് എടുത്തു.യഥാർത്ഥത്തിൽ ഓഡിറ്റ് നടത്താൻ കത്ത് അയച്ച് അനുവാദം ചോദിക്കേണ്ട കാര്യം എ, ജിക്കില്ല. അത് നിരസിക്കാനുള്ള അധികാരം സർക്കാരിനുമില്ല.

ഗണ്യമായി സർക്കാർ സഹായം കിട്ടുന്ന സ്ഥാപനങ്ങൾ ഏ.ജി ഓഡിറ്റിന് വിധേയമാണെന്നാണ് നിയമത്തിലെ വകുപ്പ് 14(1) ൽ പറയുന്നത്. സർക്കാർ പണം കൈപ്പറ്റുന്ന സ്ഥലങ്ങളിൽ ഓഡിറ്റ് വേണോ വേണ്ടയോ എന്നതിൽ പ്രസക്തിയില്ല . എല്ലാ വരവു-ചെലവുകളും ഓഡിറ്റ് ചെയ്യണമെന്നാണ് ചട്ടം. സർക്കാർ നൽകുന്ന വാർഷിക ഗ്രാന്റ് 25 ലക്ഷത്തിൽ കുറയാതിരിക്കുന്ന സ്ഥാപനങ്ങളിൽ ഓഡിറ്റ് നിർബന്ധമാണ് . ആകെ ചെലവിന്റെ 75 ശതമാനത്തിൽ കുറയാത്ത സഹായമായിരിക്കണം ഇത്. കിഫ്ബിക്ക് വായ്പാ വരുമാനം ഗണ്യമായി കിട്ടുകയും ഗ്രാന്റ് ആകെ ചെലവിന്റെ 75 ശതമാനം എത്താതിരിക്കുകയും ചെയ്താലും വകുപ്പ് 14 പ്രകാരമുള്ള ഓഡിറ്റിന് പുറത്തേക്ക് സ്ഥാപനം പോകില്ല.

കിഫ്ബിക്ക് സി&എജി ഓഡിറ്റ് ബാധമാണ്. അത് 14(1) പ്രകാരമാണ് നടക്കേണ്ടത് . 14(1) ന്റെ പരിധിയിൽ നിന്നും പുറത്തുപോയി എന്നു വന്നാൽ 14(2) ആണ് ഉപയോഗിക്കേണ്ടത്. ഇപ്പോൾ ഓഡിറ്റ് അനിവാര്യമായി തീരും . ഒരു പരിമിതിയുമില്ലാതെ അടുത്ത രണ്ടു വർഷത്തേയ്ക്ക് അത് തുടരാൻ ഒരു തടസ്സവുമില്ല. എന്നിട്ടും സി&എജി കത്ത് അയച്ചുകൊണ്ടിരിക്കുന്നത് എന്തിനാണെന്നാണ് ചോദ്യം. അതിന്റെ കാരണം കേന്ദ്ര സർക്കാർ അന്വേഷിക്കും. എ.ജി ഒരു ഭരണഘടനാ സ്ഥാപനമാണെങ്കിലും നടത്തിപ്പിൽ കേന്ദ്ര സർക്കാരിന് പങ്കുണ്ട്.

കേരളത്തിലെ ഒരൊറ്റ ബിജെപി നേതാവും കിഫ്ബി ഓഡിറ്റ് വിഷയത്തിൽ ഒരു പ്രസ്താവന പോലും ഇറക്കിയിട്ടില്ല. തമ്മിലടി മൂത്ത പാർട്ടിയിൽ ആർക്കും അതിന് നേരമില്ലെന്നതാണ് സത്യം. രമേശ് ചെന്നിത്തലയാണ് കിഫ്ബി, കിയാൽ ഓഡിറ്റുകൾ ചൂണ്ടിക്കാണിച്ച് വിവാദം ഉയർത്തിയത് . ചെന്നിത്തലയുടെ പത്രസമ്മേളനത്തിന്റെ വിശദാംശങ്ങൾ സി ആന്റ് എ.ജി സ്വമേധയാ പരിശോധിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി പുരോഗമിക്കുന്നത്.ദേശീയ തലത്തിലുള്ള ചില ബിജെപി നേതാക്കൾ വിവാദം സി ആന്റ് എജിയുടെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു.

ഓഡിറ്റ് നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്ന് ധനമന്ത്രി ഐസക് അറിയിച്ചു. എന്നാൽ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉൾപ്പെടെയുള്ളവർക്ക് ഓഡിറ്റിൽ താൽപര്യമില്ല. കിഫ്ബി സിഇഒ മുൻ ചീഫ് സെക്രട്ടറി കെ.എം. ഏബ്രഹാമാണ്. അദ്ദേഹം ധനകാര്യ വിദഗ്ദൻ കൂടിയാണ്. ഓഡിറ്റ് വേണ്ടെന്ന അഭിപ്രായം എബ്രഹാമാണ് സർക്കാരിന് മുന്നിൽ സമർപ്പിച്ചത്. ഓഡിറ്റിനെ എതിർക്കുന്നത് അഴിമതിക്ക് വേണ്ടിയാണെന്നാണ് ജനം കരുതുന്നത്. എബ്രഹാമിന്റെ വലയിൽ വീണ സർക്കാർ കിഫ്ബിയുടെ പേരിൽ പൂർണമായും അഴിമതിക്കാരായി മാറി. വരുന്ന ഉപതെരഞ്ഞടുപ്പുകളിലും ഓഡിറ്റ് വിവാദം പൊടി പൊടിക്കും.

 

 

.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (1 hour ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (1 hour ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (1 hour ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (1 hour ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (7 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (7 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (8 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (8 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (9 hours ago)

Malayali Vartha Recommends