മുരളീധരന്റെ ഹൃദയ ഭൂമിയിൽ തോല്‍ക്കുന്നയാള്‍ വേണ്ട; വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബര കുറുപ്പിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രാദേശിക ഘടകം

വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പീതാംബര കുറുപ്പിനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രാദേശിക ഘടകം രംഗത്ത്. കെ.മുരളീധരന്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവ് വന്നതോടെയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കാരണമായത്.
വര്‍ഷങ്ങളായി കെ.മുരളീധരന്‍ പൊന്നുപോലെ നോക്കിയ മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഇവിടെ പുറത്തുനിന്നൊരു സ്ഥാനാര്‍ത്ഥിയെ ആവശ്യമില്ല. കുറുപ്പ് മത്സരിച്ചാല്‍ വിജയിക്കില്ല് ഉറപ്പാണെന്നുമാണ് പ്രവര്‍ത്തകരുടെ പ്രതികരണം. ഇക്കാര്യം ഇന്ന് ഇന്ദിരാഭവനില്‍ കെ.പി.സി.സി യോഗത്തിന് എത്തിയ മുതിര്‍ന്ന നേതാക്കളെ പ്രവര്‍ത്തകര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ അഭിപ്രായം കൂടി മാനിച്ച ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
അതേസമയം പ്രചാരണത്തിന് സമയം പരിമിതമായത് കാരണം പരിചിതമുഖങ്ങളെ ഇറക്കണമെന്ന ആലോചനയിലാണ് കോണ്‍ഗ്രസ് നേതൃത്വം. വട്ടിയൂര്‍ക്കാവ്, കോന്നി, എറണാകുളം മണ്ഡലങ്ങള്‍ ഐ ഗ്രൂപ്പിന്റേതാണെന്ന അവകാശവാദം ശക്തമാണ്. അരൂര്‍ എ ഗ്രൂപ്പിന്റേതും. ഗ്രൂപ്പ് പരിഗണനയ്ക്കതീതമായ പേരുകള്‍ വേണമെന്ന വാദവും പാര്‍ട്ടിയില്‍ ഒരു വിഭാഗം ഉന്നയിക്കുന്നുണ്ട്. വട്ടിയൂര്‍ക്കാവില്‍ കെ. മുരളീധരന്റെയും കോന്നിയില്‍ അടൂര്‍ പ്രകാശിന്റെയും എറണാകുളത്ത് ഹൈബി ഈഡന്റെയും അഭിപ്രായവും കേട്ട ശേഷം മാത്രമേ സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ച് അന്തിമ പ്രഖ്യാപനം ഉണ്ടാകൂ.
അതേസമയം വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മേയര്‍ വികെ പ്രശാന്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാവും. ഇതു സംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം ജില്ലാ സെക്രട്ടേറിയറ്റില്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യം സംബന്ധിച്ച് സിപിഎം നേതൃത്വത്തില്‍ ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും. ഇന്നു ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റില്‍ ഭൂരിപക്ഷം പേരും പ്രശാന്തിനെയാണു പിന്തുണച്ചത്. ഇന്ന് ഉച്ചയ്ക്കു ശേഷം പാര്‍ട്ടി വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി ചേര്‍ന്നതിനു ശേഷമാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുക.
ഇന്നു രാവിലെ തുടങ്ങിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ എ വിജയരാഘവനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം റിപ്പോര്‍ട്ട് ചെയ്തത്. മേയര്‍ എന്ന നിലയില്‍ വികെ പ്രശാന്തിന്റെ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ്.
https://www.facebook.com/Malayalivartha






















