മുഖ്യമന്ത്രിയുടെ വാഹനത്തിനു നേരെ അസഭ്യവര്‍ഷം നടത്തിയ യുവാവ് പിടിയില്‍

ഇക്കഴിഞ്ഞ തിങ്കളാഴ്ച രാവിലെ ഒന്‍പതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം തൃശൂര്‍ -ഗുരുവായൂര്‍ പാതയിലൂടെ പുഴയ്ക്കലെത്തിയപ്പോള്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകാന്‍ ഗതാഗതം നിയന്ത്രിച്ചതില്‍ അസ്വസ്ഥനായ ഒരു യുവാവ് ഉച്ചത്തില്‍ അസഭ്യം പറഞ്ഞു. കേട്ടുനിന്ന അസി. കമ്മിഷണര്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തെങ്കിലും കൈ തട്ടിമാറ്റി വണ്ടി എങ്ങനെയോ സ്റ്റാര്‍ട്ട് ചെയ്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. ഏതാനും മീറ്റര്‍ അപ്പുറത്ത് പൊലീസ് സംഘം ബൈക്ക് തടഞ്ഞെങ്കിലും നിര്‍ത്താതെ പോകാനായിരുന്നു ശ്രമം. ബലപ്രയോഗത്തിലൂടെ ഒടുവില്‍ പൊലീസ് കുടുക്കി.
ചിറ്റിലപ്പിള്ളി അമ്പിഴപ്പിള്ളി ആന്‍സണ്‍ വടക്കന്‍ (40) ആണ് പിടിയിലായത്. വാഹനവ്യൂഹത്തിനു കടന്നുപോകാന്‍ പൊലീസ് ഗതാഗതം നിയന്ത്രിച്ചിരുന്നു. ഏതാനും മിനിറ്റുകള്‍ കാത്തുനിന്നപ്പോഴേക്കും യുവാവ് അസ്വസ്ഥനായി. ഗതാഗതം നിയന്ത്രിച്ച എസിപി വി.കെ. രാജുവിനോടു കയര്‍ത്ത യുവാവ് മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം എത്തിയപ്പോഴാണ് എല്ലാവരും കേള്‍ക്കെ അസഭ്യം പറഞ്ഞത്. ഇതോടെ എസിപി എത്തി ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു.
ഉടന്‍ യുവാവ് എസിപിയുടെ കൈ തട്ടിമാറ്റിയ ശേഷം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു മുന്നോട്ടു കുതിച്ചു. പഴയ ബൈക്ക് ആയതുകൊണ്ട് താക്കോല്‍ ഇല്ലാതെയും സ്റ്റാര്‍ട്ട് ചെയ്യാവുന്ന അവസ്ഥയിലായിരുന്നെന്നു പൊലീസ് പറയുന്നു.
വയര്‍ലെസിലൂടെ എസിപി നിര്‍ദേശം നല്‍കിയതനുസരിച്ച് ശോഭ സിറ്റിക്കു സമീപത്തു വച്ച് പൊലീസ് സംഘം ബൈക്ക് തടഞ്ഞു. നിര്‍ത്താതെ മുന്നോട്ടു കുതിച്ച ബൈക്ക് ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കൃത്യ നിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു.
https://www.facebook.com/Malayalivartha






















