കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥിനി മരിച്ച നിലയില്‍

വയനാട് സ്വദേശിയായ എംബിബിഎസ് വിദ്യാര്‍ഥിനിയെ കൊല്ലം കൊട്ടിയം സ്വകാര്യ മെഡിക്കല്‍ കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയും വയനാട് പരിയാരം പാറയ്ക്കല്‍ പാതിരി വീട്ടില്‍ അബ്ദുല്‍ ഷുക്കൂര്‍ സജ്‌ന ദമ്പതികളുടെ മകളുമായ നെഹല (20) ആണ് മരിച്ചത്.
സഹപാഠികളുമൊത്ത് ചായ കുടിക്കാന്‍ ഇന്നലെ വൈകിട്ട് നാലോടെ കാന്റീനില്‍ എത്തിയിരുന്നു. എന്നാല്‍ താമസമുണ്ടായതിനാല്‍ കുട്ടി മുറിയിലേക്ക് മടങ്ങിയിരുന്നു.
കാന്റീനില്‍ പോയവര്‍ തിരികെ മുറിയില്‍ എത്തിയപ്പോഴായിരുന്നു കുട്ടിയെ മരിച്ച നിലയില്‍ കണ്ടത്. നിഹാല്‍ ഏക സഹോദരനാണ്.
https://www.facebook.com/Malayalivartha





















