മകന് അയച്ച വാട്സാപ്പ് സന്ദേശം...ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്..ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറും..

വീണയ്ക്ക് നേരെ മുറുകിയിരിക്കുന്നത് ചെറിയൊരു കുരുക്കല്ല.മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്ക് സാമ്പത്തിക കുറ്റകൃത്യ അന്വേഷണങ്ങളില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ച് ഇ.ഡി. കൈമാറിയ ഡിജിറ്റല്‍ തെളിവുകള്‍ പുറത്തേക്ക്. ദുബായില്‍ തങ്ങി പുതിയൊരു കമ്പനി തുടങ്ങാനുള്ള ശ്രമങ്ങള്‍ക്കിടെ, കമ്പനിക്ക് എന്ത് പേരിടണമെന്ന് നാട്ടിലുള്ള മകനോട് ആരാഞ്ഞുകൊണ്ടുള്ള വാട്സാപ്പ് സന്ദേശമാണ് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകുന്നത്.കമ്പനി തുടങ്ങിയോയെന്നതുസംബന്ധിച്ച മറ്റു വിവരങ്ങളൊന്നും പോലീസിനെ അറിയിച്ചിട്ടില്ല.
സംസ്ഥാന പോലീസ് മേധാവിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നല്‍കിയ സമഗ്രമായ റിപ്പോര്‍ട്ടില്‍ ഈ വാട്സാപ്പ് സംഭാഷണം തെളിവായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേവലം സാമ്പത്തിക ആരോപണങ്ങള്‍ക്കപ്പുറം, ഈ ഒറ്റ സന്ദേശം വീണയ്‌ക്കെതിരായ ഹവാല കേസിന്റെ അടിത്തറയായി മാറുമെന്നാണ് കരുതപ്പെടുന്നത്. വിദേശത്ത് അനായാസം പണം കൈമാറാനും വെളുപ്പിക്കാനും ലക്ഷ്യമിട്ട് വ്യാജ സാമ്പത്തിക ശൃംഖല നിര്‍മ്മിക്കാന്‍ ശ്രമിച്ചെന്ന ഗൗരവതരമായ കുറ്റത്തിലേക്ക് ഈ സന്ദേശം വിരല്‍ ചൂണ്ടുന്നു.
മകനോടുള്ള ലളിതമായ ചോദ്യമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും, ദുബായിലെ ബിസിനസ്സ് നീക്കങ്ങളുടെ നേരിട്ടുള്ള തെളിവായി ഇ.ഡി. ഇതിനെ കാണുന്നു.ദുബായില്‍ കമ്പനി യാഥാര്‍ത്ഥ്യമായോ എന്ന കാര്യത്തില്‍ ഇ.ഡി. റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ലെങ്കിലും, ഈ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ പോലീസിന് അന്വേഷണം വ്യാപിപ്പിക്കേണ്ടി വരും. സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കുന്ന സംഘത്തിന് കേസെടുക്കാതിരിക്കാന്‍ കഴിയാത്ത സാഹചര്യമാണിത്. നാട്ടില്‍ ആര്‍ക്കൊക്കെ എത്ര തുക വീതം കൈമാറി എന്നതിന്റെ വിശദാംശങ്ങള്‍ വീണ സൂക്ഷിച്ച ചുവന്ന പുറംചട്ടയുള്ള ഡയറിയില്‍ (റെഡ് ബുക്ക്) രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പണം വിദേശത്തേക്ക് എങ്ങനെ എത്തിച്ചു എന്നതിന്റെ രേഖകളും ഇ.ഡി. പോലീസിന് കൈമാറിയിട്ടുണ്ട്.ഇതിന് പുറമേ, വിദേശ കൈമാറ്റങ്ങള്‍ സാധൂകരിക്കുന്ന ബാങ്ക് ഇടപാടുകളുടെ തെളിവുകളും വാട്സാപ്പ് ചാറ്റുകളും ഇ.ഡി.യുടെ കണ്ടെത്തലുകള്‍ക്ക് ശക്തി പകരുന്നു. റെഡ് ബുക്കിലെ പേജുകളും വാട്സാപ്പ് സന്ദേശങ്ങളും ചേര്‍ത്തുവച്ച് പരിശോധിക്കുമ്പോള്‍ വലിയൊരു ഹവാല നെറ്റ്വര്‍ക്കിന്റെ വിവരങ്ങളാണ് പുറത്തുവരുന്നത്. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി. വീണയ്ക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്ന ഹവാല-സാമ്പത്തിക ആരോപണങ്ങളില്‍ പോരാട്ടം വീണ്ടും കടുപ്പിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. മാത്യു കുഴല്‍നാടന്‍.
നിര്‍ണ്ണായകമായ വാട്സാപ്പ് തെളിവുകളും ഇ.ഡി. റിപ്പോര്‍ട്ടും പുറത്തുവന്ന പശ്ചാത്തലത്തില്‍, ഇടപാടുകളില്‍ ഉന്നത തലത്തിലുള്ള അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കുഴല്‍നാടന്‍ സര്‍ക്കാരിനെയും സി.പി.എമ്മിനെയും പ്രതിരോധത്തിലാക്കുന്നത്.എന്റെ പച്ചയിറച്ചി കടിച്ചു കീറി തിന്നുന്നു... എന്ന് റിയാസ് പറയുന്നു. എനിക്കെതിരെ പിണറായി സര്‍ക്കാരിന്റെ കാലത്ത് വിജിലന്‍സ് കേസ് എടുത്തു. അന്ന് ഞാന്‍ അതിനെ രാഷ്ട്രീയ പ്രേരിതമാണെന്ന് പറഞ്ഞില്ല. അന്വേഷിക്കട്ടേ എന്നാണ് പറഞ്ഞത്. ഇപ്പോള്‍ റിയാസിന്റേയും മറ്റും വെപ്രാളം കാണുമ്പോള്‍ തന്നെ കാര്യം അറിയാം.
വളരെ ലളിതമായ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയുന്നില്ല. താങ്കളുടെ കൂട്ടുകാര്‍ക്ക് വീണ കോടിക്കണക്കിന് രൂപ ട്രാന്‍സഫര്‍ ചെയ്‌തോ? ഇതാണ് ചോദ്യം. എന്റെ ഭാര്യ വിദേശത്തേക്ക് പണം ദിര്‍ഹം അയച്ചോ.... ഇതിന് മറുപടി പറയണം. അല്ലാതെ പച്ച ഇറച്ചി കടിച്ചു തിന്നുന്നുവെന്ന് പറയരുത്. ഈ രണ്ടു കാര്യങ്ങള്‍ക്ക് മറുപടി പറഞ്ഞാല്‍ തീരുന്നതേ ഉള്ളൂ. പക്ഷേ പറ്റുന്നില്ല-മാത്യു കുഴല്‍നാടന്‍ പറയുന്നു.
https://www.facebook.com/Malayalivartha

























