Widgets Magazine
13
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ

13 SEPTEMBER 2026 08:43 PM IST
മലയാളി വാര്‍ത്ത

പന്തീരാങ്കാവിൽ കാറിൽനിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയും നഴ്‌സിങ് വിദ്യാർഥിയുമായ പി. സൂര്യ (23) എന്നിവരെയാണ് കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം നോയിഡയിലെ ആഡംബര ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തത്.

മേയ് ഒൻപതിനാണ് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്ന് ഒരു കിലോ എംഡിഎംഎ പൊലീസ് പിടികൂടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര ആദിൽഷാ (20), ഐക്കരപ്പടി മുഹമ്മദ് ഫർഹാൻ (22) എന്നിവരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ഡൽഹി കേന്ദ്രീകരിച്ചാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന നിർണായക വിവരം ലഭിച്ചത്.


തുടർന്ന് പൊലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും നോയിഡയിലെ സൂര്യയുടെ പേരിലുള്ള ആഡംബര ഫ്ലാറ്റ് വളഞ്ഞ് പ്രതികളെ പിടികൂടുകയുമായിരുന്നു. ലഹരിമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, 5000-ൽ അധികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവയും ഫ്ലാറ്റിൽനിന്ന് പൊലീസ് കണ്ടെടുത്തു.

സൂര്യ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് ഓരോ ആഴ്ചയും പത്തു കിലോയിലധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അയച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡൽഹിയിൽനിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി അതിൽ രഹസ്യ അറകൾ നിർമിച്ചാണ് ലഹരി കടത്തിയിരുന്നത്. മലപ്പുറത്ത് കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎയും ഈ സംഘം അയച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ചു കോടിയിലധികം രൂപയുടെ ലഹരി ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ട്. അറസ്റ്റിലായ അജ്മലിനെതിരെ മലപ്പുറത്തെ വിവിധ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.

പന്തീരാങ്കാവ് ഇൻസ്െപക്ടർ എ.നിതിൻ, എസ്ഐ അർജുൻ അജിത്, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (44 minutes ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (47 minutes ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (51 minutes ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (54 minutes ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (1 hour ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (1 hour ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (1 hour ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (5 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (5 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (6 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (6 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (6 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (7 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (7 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (8 hours ago)

Malayali Vartha Recommends