ഭാര്യയേയും കുട്ടിയേയും ഉപേക്ഷിച്ച യുവാവ് അവസാനം നല്‍കിയ വാട്‌സ് ആപ് സന്ദേശത്തില്‍ പറഞ്ഞു, 'നീയും കുഞ്ഞും സുഖമായി ജീവിക്കുക'!

ഇന്നലെ കോട്ടയം ജില്ലയില്‍ വിവിധയിടങ്ങളില്‍ നിന്നായി അമ്മ, ഒന്നര വയസുള്ള കുട്ടി, ഓട്ടോ ഡ്രൈവര്‍, മറ്റൊരു യുവതി എന്നിങ്ങനെ നാലു പേരെ കാണാതായി. പൂഞ്ഞാര്‍ സ്വദേശിനിയേയും ഒന്നര വയസുള്ള കുട്ടിയേയും കാണാതായതിന് ഈരാറ്റുപേട്ട പോലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവാണ് പോലീസില്‍ പരാതി നല്‍കിയത്.
അമ്മയേയും കുട്ടിയേയും ഇന്നലെ രാവിലെ മുതല്‍ കാണാനില്ല എന്നാണ് പരാതി. അമ്മയ്ക്കും കുഞ്ഞിനും വേണ്ടി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഇന്നലെ രാവിലെ മുതലാണ് ഏറ്റുമാനൂര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറെ കാണാതായത്. 33 വയസുള്ള ഓട്ടോ ഡ്രൈവര്‍ ഏറ്റവും ഒടുവില്‍ ഭാര്യയുടെ മൊബൈല്‍ ഫോണിലേക്ക് വാട്‌സ് ആപ്പ് സന്ദേശം അയച്ചിരുന്നു. 'നീയും കുഞ്ഞും സുഖമായി ജീവിക്കുക' എന്നായിരുന്നു സന്ദേശം. ആ സന്ദേശം അയച്ച ശേഷം ഇയാളുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്. ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമ്പത്തിക ബാധ്യതയുള്ളതായി പറയുന്നു.
കോട്ടയത്ത് കോളജ് വിദ്യാര്‍ഥിനിയായ പത്തൊന്‍പതുകാരിയെ കാണാതായതിന് കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. കുമരകം സ്വദേശിനിയായ വിദ്യാര്‍ഥിനി ഇന്നലെ രാവിലെ കോളജിലേക്ക് പോയതാണ്. പിന്നീട് മടങ്ങി വന്നില്ല.
https://www.facebook.com/Malayalivartha





















