സ്കൂളുകളിൽ ബോട്ടില്‍ ബൂത്തുകൾ ; ലക്ഷ്യം പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കൽ

പ്ലാസ്റ്റിക് നിർമാർജനം ചെയ്യേണ്ടുന്ന ആവശ്യകതയെ പറ്റി കുട്ടികളിൽ അവബോധം വളർത്തുവാനായി സ്കൂളുകളിൽ പദ്ധതി. ഇതിനായി സ്‌കൂളുകളില്‍ ബോട്ടില്‍ ബൂത്തുകള്‍ സ്ഥാപിക്കും. സംസ്ഥാന ശുചിത്വ മിഷൻ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുക. ഒരേ കളര്‍കോഡിൽ പ്രത്യേക വലുപ്പത്തിലാണ് ബോട്ടില്‍ ബൂത്തു വയ്ക്കുക. ബോട്ടില്‍ ബൂത്തുകള്‍ നിര്‍മ്മിക്കുന്നത് വഴി ലക്ഷ്യമിടുന്നത് കുട്ടികളെ പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കൻ സാധിക്കും.
ബൂത്തുകളില്‍ ഇടുന്ന പ്ലാസ്റ്റിക് ബോട്ടിലുകള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ശേഖരിക്കും . അവർ അത് സംസ്‌കരണ കേന്ദ്രങ്ങളിലെത്തിക്കും. എന്നാൽ വീട്ടിൽ നിന്നുള്ള പ്ലാസ്റ്റിക് ബൂത്തിൽ നിക്ഷേപിക്കാൻ പാടില്ല. കുട്ടികള്‍ സ്‌കൂളില്‍ ഉപയോഗിക്കുന്ന കുപ്പികള്‍ മാത്രമേ ഇതിൽ ഇടാൻ പാടുള്ളൂ. പൂര്‍ണമായി പ്ലാസ്റ്റിക് കുപ്പികള്‍ ഒഴിവായി കഴിഞ്ഞാൽ സ്‌കൂളുകളില്‍ സ്ഥാപിച്ച ബോട്ടില്‍ ബൂത്തുകള്‍ ഒഴിവാക്കും. ബോട്ടില്‍ ബൂത്തുകള്‍ നിര്‍മ്മിക്കുന്നതിന് സ്‌പോണ്‍സര്‍മാരെ കണ്ടെത്താനുള്ള ശ്രമമാണ് അടുത്തത് .
https://www.facebook.com/Malayalivartha





















