കാമുകി കാരണം വിവാഹം മുടങ്ങി; തിരക്കേറിയ റോഡില്‍ സ്വന്തം കാര്‍ കത്തിച്ചും ആകാശത്തേക്ക് വെടിയുതിർത്തും കലിപ്പ് തീർത്ത് യുവാവ്:- യുവാവിന്റെ പരാക്രമത്തിൽ റോഡ് ഗതാഗതം സ്തംഭിച്ചത് മണിക്കൂറുകളോളം

തിരക്കേറിയ റോഡില്‍ സ്വന്തം കാര്‍ കത്തിച്ചും ആകാശത്തേക്ക് നിറയൊഴിച്ചും നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയ കലിപ്പ് തീർത്ത് യുവാവ്. ഉത്തര്‍ പ്രദേശിലെ മഥുരയില്‍ ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. ഇയാളുടെ പരാക്രമം കാരണം മണിക്കൂറുകളോളം റോഡ് ഗതാഗതം സ്തംഭിക്കുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടാകുകയും ചെയ്തു. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന പെണ്‍സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ ഉപയോഗിച്ച തോക്ക് കൈവശം വച്ചതിനാണ് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇവിടുത്തെ റിഫൈനറി പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ശുഭം ചൗധരി എന്ന യുവാവാണ് സ്ഥലത്ത് പ്രശ്നനങ്ങള്‍ സൃഷ്ടിച്ചത്. സംഭവസമയത്ത് അഴിമതിയെക്കുറിച്ചും മറ്റും ശുഭം പരാതിപ്പെട്ടതായും ദൃക്‌സാക്ഷികള്‍ പറയുന്നുണ്ട്. ഇയാള്‍ പൊലീസിന് നല്‍കിയ മൊഴിയില്‍ ഇടയ്ക്കിടയ്ക്ക് മാറ്റം വരുത്തുന്നത് തുടര്‍ന്നുള്ള അന്വേഷണത്തെ ബാധിക്കുന്നുണ്ട്. കൂടെയുണ്ടായിരുന്ന യുവതി തന്റെ ഭാര്യ ആണെന്നും, ബിസിനസ് പാര്‍ട്ണറാണെന്നും സഹോദരിയാണെന്നും ഇയാള്‍ മാറ്റി മാറ്റി പറയുന്നുണ്ട്.
പ്രതിയുടെ മാനസികാരോഗ്യത്തെ കുറിച്ച് പൊലീസിന് സംശയമുണ്ട്. തോക്ക് ഇയാളുടെ കൈവശം എങ്ങനെ എത്തി എന്നുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. കൂടെ ഉണ്ടായിരുന്ന യുവതിയുമായുള്ള ബന്ധം കാരണം ഏതാനും നാളുകള്‍ക്ക് മുന്‍പ് ഇയാളുടെ വിവാഹം മുടങ്ങിയിരുന്നു. ഇതുകാരണം ഇയാള്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















