വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയില്‍

മണ്ണാര്‍ക്കാടിനടുത്ത് വിവാഹനിശ്ചയം കഴിഞ്ഞ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവിനെ അറസ്റ്റുചെയ്തു. കുമരംപുത്തൂര്‍ വട്ടമ്പലത്ത് കവളപ്പാറ നബ്ഹാന്‍ എന്ന 19-കാരനാണ് അറസ്റ്റിലായത്.
വിവാഹ നിശ്ചയം കഴിഞ്ഞ മണ്ണാര്‍ക്കാട് സ്വദേശിനിയായ പത്തൊമ്പതുകാരിയെ മലമ്പുഴ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും പെണ്‍കുട്ടിയോടൊപ്പം ഫോട്ടോ എടുക്കുകയും ചെയ്തുവത്രേ. വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചതെന്നും പിന്നീട് ഇയാള്‍ വാക്കുമാറ്റിയെന്നും പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നു.
വിവാഹ വാഗ്ദാനത്തില്‍ നിന്നും പിന്മാറിയതിനു ശേഷം പെണ്‍കുട്ടിയുടെ ഭാവിവരനും വീട്ടുകാര്‍ക്കും ഇയാളോടൊപ്പമുള്ള പെണ്‍കുട്ടിയുടെ ഫോട്ടോ അയച്ചു കൊടുക്കയായിരുന്നു. ഇതോടെ പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങി. തുടര്‍ന്നാണ് പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്തത്.
ഒളിവിലായിരുന്ന പ്രതിയെ എസ് ഐ അരുണ്‍കുമാര്‍, സിപി ഒമാരായ ഷാഫി, സഹദ്, പ്രമോദ് എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
https://www.facebook.com/Malayalivartha





















