ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന് കോളേജ് പെണ്‍കുട്ടികളും...

ഓണ്‍ലൈന്‍ പെണ്‍വാണിഭത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളും അകപ്പെടുന്നതായി റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് ഓണ്‍ലൈന്‍ എസ്‌കോര്‍ട്ട് വെബ്‌സൈറ്റ് വഴി മലയാളിക്ക് വന്‍ തുക നഷ്ടമായിരുന്നു. ഇതാണ് വെബ്‌സൈറ്റ് വഴിയുള്ള തട്ടിപ്പുകള്‍ വീണ്ടും ചര്‍ച്ചയാകാന്‍ ഇടയായത്. ഓണ്‍ലൈന്‍ ക്ലാസിഫൈഡ് വെബ്‌സൈറ്റായ ലൊക്കാന്റോ പെണ്‍വാണിഭമടക്കമുള്ള കുറ്റകൃത്യങ്ങളുടെ പ്രധാന ഇടമാണെന്ന് പോലീസ് നേരത്തേ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതാണ്. കേരളത്തിലെ പെണ്‍വാണിഭങ്ങളുടേയും മറ്റ് കുറ്റ കൃത്യങ്ങളുടേയും പ്രധാനഭാഗം ലൊക്കാന്റോ വെബ്‌സൈറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.
പരസ്യമായി പെണ്‍വാണിഭം നടത്തുന്ന ഇത്തരത്തിലുള്ള സൈറ്റുകള്‍ പൂട്ടിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി വനിതാ കമ്മീഷന്‍ പോലീസിനും ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയത്തിനും നോട്ടീസ് നല്‍കിയിരുന്നു. മൊബൈല്‍ ആപ്ലിക്കേഷന്റെ ദുരുപയോഗം തടയണമെന്നും വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ആന്‍ഡ്രോയിഡ്, ആപ്പ് സ്‌റ്റോര്‍, ഇന്റര്‍നെറ്റ് എന്നിവയില്‍ ലഭ്യമാണെന്ന് അവകാശപ്പെടുന്ന ഓണ്‍ലൈന്‍ സര്‍വീസുകളെ കുറിച്ച് വനിതാ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha





















