മരടിലെ ഫ്‌ലാറ്റ്... എന്തുവന്നാലും ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ച് ഫ്‌ലാറ്റുടമകള്‍...

മരടിലെ ഫ്‌ലാറ്റുകളിലെ വൈദ്യുതി ബന്ധവും വെള്ളവും വിച്ഛേദിച്ചിട്ടും ഒഴിയാന്‍ തയാറാകാതെ ഡീസല്‍ ജനറേറ്ററുകളും വലിയ കാനുകളിലും മറ്റും കുടിവെള്ളവും എത്തിച്ചാണു ഫ്‌ലാറ്റ് ഉടമകള്‍ പ്രതിഷേധം തുടരാന്‍ തീരുമാനിച്ചിരിക്കുന്നത്. തീരനിയമ ലംഘനത്തിന്റെ പേരില്‍ പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ലാറ്റുകളിലെ കുടിവെള്ള വിതരണവും വൈദ്യുതിബന്ധവും ഇന്ന് വിശ്ചേദിച്ചിരുന്നു.മൂന്നു ഫ്‌ളാറ്റുകളിലെ കുടിവെള്ള വിതരണമാണു നിര്‍ത്തിയത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു ഫ്‌ലാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചു.ഫ്‌ലാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധം തുടരുകയാണ്. സ്ഥലത്തു വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















