ഫലം കാത്ത് പാലാ.... പാലാ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്നറിയാം..... വോട്ടെണ്ണല്‍ രാവിലെ 8 മണി മുതല്‍ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍, പോസ്റ്റല്‍ വോട്ടുകളായിരിക്കും ആദ്യമെണ്ണുക

പാലാ ഉപതിരഞ്ഞെടുപ്പ് ഫലം വെള്ളിയാഴ്ചയറിയാം. വോട്ടെണ്ണല്‍ പാലാ കാര്‍മല്‍ പബ്ലിക് സ്‌കൂളില്‍ രാവിലെ എട്ടിനു തുടങ്ങും. ഒമ്പതു മണിയോടെ ഫലസൂചന കിട്ടും.
പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുക. ഇതു പൂര്‍ത്തിയായശേഷമായിരിക്കും വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. ഇതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക.
ആവേശ പോരാട്ടത്തില്‍ 71.43 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ആകെയുള്ള 1,79,107 വോട്ടര്‍മാരില്‍ 1,27,939 പേര്‍ വോട്ടു രേഖപ്പെടുത്തി. ഇതില്‍ 65,203 പേര്‍ പുരുഷന്മാരും 62,736 പേര്‍ സ്ത്രീകളുമാണ്. പുരുഷന്മാരില്‍ 74.32 ശതമാനം പേരും സ്ത്രീകളില്‍ 68.65 ശതമാനം പേരും വോട്ടു ചെയ്തു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 77.25 ശതമാനവും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 72.68 ശതമാനവുമായിരുന്നു പാലാ നിയമസഭാ മണ്ഡലത്തിലെ പോളിംഗ്.
https://www.facebook.com/Malayalivartha





















