പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ ഇന്ന് പിറവത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു, രാവിലെ ആറുമുതല്‍ വൈകിട്ട് ആറു വരെ

പിറവം പള്ളിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് യാക്കോബായ സഭ ഇന്ന് പിറവത്ത് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടന്ന പൊലീസ് നടപടിയില്‍ മെത്രാപൊലീത്തമാരെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തത്.
ഉത്തരവ് നടപ്പാക്കണം എന്നാവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ എസ് സുഹാസ് യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയിരുന്നു. പള്ളിയില്‍ നിന്നും പിരിഞ്ഞു പോകാന്‍ പ്രതിഷേധക്കാര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തു നീക്കാന്‍ തീരുമാനിച്ചത്.
അതേസമയം ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നവര്‍ ഏഴു ദിവസം മുന്‍പെങ്കിലും നോട്ടീസ് നല്‍കണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലനില്‍ക്കെയാണ് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha





















