വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം.... യുവാവിനെ ഓട്ടോ ഡ്രൈവര്‍ കുത്തികൊലപ്പെടുത്തി

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അവസാനിച്ചത് യുവാവിനെ കൊലപ്പെടുത്തിയതോടെ. തിരുവനന്തപുരം വിഴിഞ്ഞത്തു വാഹനത്തിനു സൈഡ് കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ യുവാവ് കൊല്ലപ്പെട്ടു. വാഹനത്തിനു സൈഡ് കൊടുക്കാത്തതില്‍ കുപിതനായി മനു സൂരജിനെ കുത്തുകയായിരുന്നു എന്നാണു വിവരം.
ആക്രമണം നടത്തിയ ഓട്ടോ െ്രെഡവര്‍ മനുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ആഴാംകുളം സ്വദേശി സൂരജാണു മരിച്ചത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു.
https://www.facebook.com/Malayalivartha





















