വോട്ടെണ്ണല്‍ തുടങ്ങി; .. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു... വോട്ടെണ്ണല്‍ 13 റൗണ്ടുകളായി... ആദ്യ സൂചനകള്‍ എട്ടരയോടെ... ആകാംക്ഷയോടെ പാലാക്കാര്‍

വോട്ടെണ്ണല്‍ ആരംഭിച്ചു; ആകാംക്ഷയോടെ പാലാക്കാര്‍. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുന്നു. ആകെയുള്ളത് 15 പോസ്റ്റല്‍ വോട്ടും 14 സര്‍വ്വീസ് വോട്ടും. വോട്ടെണ്ണല്‍ 13 റൗണ്ടുകളായിട്ടാണ്. ആദ്യ സൂചനകള്‍ എട്ടരയോടെയറിയാം സാധിക്കുമെന്ന് സൂചന. വോട്ടിങ് യന്ത്രത്തിലെ വോട്ടുകള്‍ ഉടന്‍ എണ്ണിതുടങ്ങും.
ഒന്നുമുതല്‍ എട്ടുവരെ മേശകളില്‍ 13 റൗണ്ടും ഒന്‍പതു മുതല്‍ 14 വരെ 12 റൗണ്ടും എണ്ണും. 176 ബൂത്തുകളിലായി 1,27,939 വോട്ട് പോള്‍ചെയ്തു. 28 പോസ്റ്റല്‍ വോട്ടുകളും 152 ഇടിപിബി സര്‍വീസ് വോട്ടും ഉണ്ട്. ആകെ എണ്ണുന്ന വോട്ട് 1,28,119.
പോസ്റ്റല്‍ വോട്ടുകളും ഇടിപിബി സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക. തുടര്‍ന്ന് അഞ്ചു ബൂത്തുകളിലെ വിവിപാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകള്‍ എണ്ണും. എണ്ണുന്നതിനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. എണ്ണുന്നതിനുള്ള വിവിപാറ്റ് യന്ത്രങ്ങള്‍ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. രാമപുരം, കടനാട്, മേലുകാവ്, മൂന്നിലവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാലാ മുനിസിപ്പാലിറ്റി, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ ക്രമത്തിലാണ് എണ്ണുക.
ഓരോ റൗണ്ടിലെയും വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്‌ബോള്‍ വോട്ടുനില നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക്‌സ് സെന്ററിന്റെ trend.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഉപതെരഞ്ഞെടുപ്പില്‍ പാലായുടെ ജനവിധി അറിയാനുള്ള ആകാംക്ഷയിലാണ് മുന്നണികളും സ്ഥാനാര്‍ഥികളും. വീറുംവാശിയും അരങ്ങേറിയ ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന അഞ്ച് ഉപതെരഞ്ഞെടുപ്പുകളെയും സ്വാധീനിച്ചേക്കാമെന്നതിനാല്‍ പാലാ ആരെ വരിക്കുമെന്നതിനെ രാഷ്ട്രീയ കേരളവും ഉറ്റുനോക്കുകയാണ്. ഫലം എന്തായിരിക്കുമെന്ന ആശങ്കയില്‍ തന്നെയാണ് മൂന്ന് മുന്നണിയും.
https://www.facebook.com/Malayalivartha





















