പാലാ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി രാമപുരം പഞ്ചായത്ത്.... ജോസഫ് വിഭാഗത്തിന് ശക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം, രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ടാണ് ആദ്യമെണ്ണുക

പാലാ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണായകമായി രാമപുരം പഞ്ചായത്ത്. പന്ത്രണ്ട് പഞ്ചായത്തുകളും പാലാ മുന്‍സിപ്പാലിറ്റിയും ചേരുന്നതാണ് പാലാ നിയോജകമണ്ഡലം. ഇതില്‍ രാമപുരം പഞ്ചായത്തിലെ വോട്ടുകളാണ് ആദ്യം എണ്ണുക. അതുകൊണ്ട് മാത്രമല്ല രാമപുരം പഞ്ചായത്ത് പാലാ ഉപതെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായകമാവുന്നത്.
ബി.ജെ.പിയും കോണ്‍ഗ്രസും വലിയ പ്രതീക്ഷ വച്ചു പുലര്‍ത്തുന്ന മണ്ഡലമാണ് രാമപുരം. കോണ്‍ഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ നിന്ന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നല്‍കിയത്.
ജോസഫ് വിഭാഗത്തിന് ശക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാല്‍ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിര്‍ണ്ണായകമാണ്. രാമപുരം പഞ്ചായത്തിലെ ആദ്യത്തെ ബൂത്തില്‍ 834 വോട്ടര്‍മാരാണുള്ളത്. ഇവിടെ ഏത് മുന്നണി ലീഡ് പിടിക്കും, എത്ര വോട്ടുകളുടെ ലീഡ് പിടിക്കും എന്നതെല്ലാം ഒരു പക്ഷേ ഉപതെരഞ്ഞെടുപ്പ് ഫലത്തിലേക്കുള്ള സൂചന കൂടിയായി മാറിയേക്കും. അതേസമയം 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ.എം മാണിക്ക് രാമപുരത്ത് നിന്ന് ലഭിച്ചത് 180 വോട്ടിന്റെ ലീഡാണ്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും മാണിയേക്കാള്‍ 179 വോട്ടിന്റെ ലീഡ് മാണി സി. കാപ്പന്‍ രാമപുരത്ത് നേടിയിരുന്നു.
രാമപുരം പഞ്ചായത്തിലെ 14 ബൂത്തുകളിലെ വോട്ട് എണ്ണിക്കഴിഞ്ഞ ശേഷം കടനാട് പഞ്ചായത്തിലെ വോട്ടുകളെണ്ണി തുടങ്ങും. തുടര്‍ന്ന് മൂന്നിലവ്, തലനാട്, തലപ്പാലം,മേലുകാവ്, ഭരണങ്ങാനം, കരൂര്‍, മുത്തോലി, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം എന്നീ 12 പഞ്ചായത്തുകളിലെ വോട്ടുകളും എണ്ണും.
f
https://www.facebook.com/Malayalivartha





















