പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ 211 വോട്ടുകള്‍ക്ക് മുന്നില്‍

പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ മുന്നില്‍. 211 വോട്ടുകള്‍ക്ക് മാണി സി.കാപ്പന്‍ മുന്നിലാണ്.
54 വര്‍ഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായില്‍ നിന്ന് അദ്ദേഹത്തിന്റെ പിന്‍ഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം. രാവിലെ 8ന് കാര്‍മല്‍ പബ്ലിക് സ്‌കൂളിലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. 176 ബൂത്തുകളിലെ 1,27,939 വോട്ടുകള്‍ 14 റൗണ്ടില്‍ എണ്ണും. 10 മണിക്കുള്ളില്‍ ഫലം അറിയാനായേക്കും.
സര്‍വീസ് വോട്ടുകള്‍ എണ്ണിയപ്പോള്‍ 14 വോട്ടുകളില്‍ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റല്‍ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോള്‍ മൂന്ന് വോട്ടുകള്‍ അസാധുവായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ യു.ഡി.എഫ്ആറ്, എല്‍.ഡി.എഫ്ആറ് വോട്ടുകളാണ് മുന്നണികള്‍ക്ക് ലഭിച്ചത്. ആകെയുള്ളത് 15 പോസ്റ്റല്‍ വോട്ടും 14 സര്‍വീസ് വോട്ടുകളുമാണ്. ഇതു പൂര്‍ത്തിയായശേഷമാണ് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങിയത്.
https://www.facebook.com/Malayalivartha





















