അത്‌ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്; വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

സംസ്ഥാന സ്‌ക്കൂള്‍ ജൂനിയര്‍ അത്‌ലറ്റിക്ക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിയ്ക്ക് പരിക്ക്. പാലാ സെന്റ് തോമസ് സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അബേല്‍ ജോണ്‍സനാണ് പരിക്കേറ്റത്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അത്‌ലറ്റിക്ക് മീറ്റില്‍ വളണ്ടിയറായി പ്രവര്‍ത്തിക്കുകയായിരുന്നു അബേല്‍. ജാവലിന്‍ ത്രോ മത്സരത്തിന് ശേഷം ജാവലിനുകള്‍ ഗ്രൗണ്‍ഡില്‍ നിന്ന് മാറ്റിവെയ്ക്കുന്നതിനിടെ ഗ്രൗണ്‍ഡിന്റെ മറ്റൊരു ഭാഗത്ത് നടന്നു കൊണ്ടിരുന്ന ഹാമര്‍ ത്രോ പിറ്റില്‍ നിന്നുള്ള ഹാമര്‍ അബേലിന്റെ തലയില്‍ വന്നു വീഴുകയായിരുന്നു.
https://www.facebook.com/Malayalivartha























