ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു...

ജിസിസി രാജ്യങ്ങളും ഇറാനും തമ്മിൽ തിങ്കളാഴ്ച ഒമാനിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു. തിങ്കളാഴ്ച ഒമാനിലെ സലാലയിൽ നടത്താനിരുന്ന ചർച്ച മാറ്റിവെച്ചതായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ അൽ ബുസൈദി. മേഖലയിലെ സുരക്ഷയും സ്ഥിരതയും ശക്തിപ്പെടുത്തുന്നതിനായുള്ള ക്രിയാത്മകമായ ചർച്ചകൾക്ക് അനുകൂലമായ സാഹചര്യമൊരുക്കാനായി കൂടുതൽ സമയം ആവശ്യമായതിനാലാണ് തിങ്കളാഴ്ചയിലെ ചർച്ച മാറ്റിവെച്ചതെന്നാണ് വിശദീകരണമുള്ളത്.
ചർച്ച മാറ്റിവെച്ച കാര്യം ഇറാൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിക്കുകയും ചെയ്തു. മേഖലയിലെ ചില രാജ്യങ്ങളുടെ അഭ്യർഥനപ്രകാരമാണ് തിങ്കളാഴ്ചത്തെ ചർച്ച മാറ്റിവെച്ചതെന്നും ഒമാനും ഇറാനും സംയുക്തമായാണ് ഈ തീരുമാനമെടുത്തതെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ വ്യക്തമാക്കുകയും ചെയ്തു.
മേഖലയിലെ സ്ഥിതിഗതികളും ഹോർമുസിലെ സംഘർഷവും ഉൾപ്പെടെ ഇന്ന് നടത്താനിരുന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യുമെന്നായിരുന്നു പ്രതീക്ഷയുണ്ടായിരുന്നത്.
"https://www.facebook.com/Malayalivartha
























