ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവ്. ശബരിമല അവലോകന യോഗത്തിന് ശേഷം പൊതുമരാമത്ത് മന്ത്രി സമർപ്പിച്ച പ്രൊപ്പോസലിന് മുഖ്യമന്ത്രി ഉടൻ അനുമതി നൽകുകയും ചെയ്തു.
കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വലിയ തുകയാണ് മുന്നൊരുക്കങ്ങൾക്കായി വകയിരുത്തിയിട്ടുള്ളത്. 2024-25 കാലയളവിൽ 326.97 കോടി രൂപയും, 2025-26 ൽ 377.80 കോടി രൂപയുമായിരുന്നു ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങൾക്കായി സർക്കാർ അനുവദിച്ചിട്ടുണ്ടായിരുന്നത്. തീർത്ഥാടകർക്ക് സുഗമമായ യാത്രാസൗകര്യങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തവണ തുക വർദ്ധിപ്പിച്ചിട്ടുള്ളത്.
"https://www.facebook.com/Malayalivartha
























