കൂടത്തായി കൂട്ട മരണം ; മരിക്കുന്നതിന് മുൻപ് എല്ലാവരും കഴിച്ചത് ഒരേ ഭക്ഷണം ; കൊലപാതക സാധ്യത തള്ളി കളയാതെ പോലീസ്

കൂടത്തായി കൂട്ട മരണത്തിന് വിധേയരായവർ എല്ലാവരും കഴിച്ചത് ഒരേ ആഹാരമെന്ന് റൂറല്‍ എസ്പി. കൊലപാതക സാധ്യത തള്ളാനാകുന്നില്ല. എല്ലാവരും മരണത്തിന് തൊട്ട് മുന്‍പ് ഒരേപോലുള്ള ഭക്ഷണം കഴിച്ചിട്ടുണ്ടായിരുന്നു.
കൃത്യമായ തെളിവുകള്‍ ശേഖരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും ശാസ്ത്രീയമായ ഫലങ്ങള്‍ അന്വേഷണത്തെ കൂടുതല്‍ സഹായിക്കുമെന്നും എസ്പി കെ.ജി. സൈമണ്‍ പറയുകയുണ്ടായി. ലഭ്യമായ തെളിവുകള്‍ക്ക് വ്യക്തത വരുത്തുന്നതിനായി കല്ലറ തുറന്നു പരിശോധിച്ചത്. ഡിഎന്‍എ ടെസ്റ്റുള്‍പ്പടെ ശാസ്ത്രീയമായ മുഴുവന്‍ രീതികളും പരിശോധിക്കുവാനുള്ള ഒരുക്കത്തിലാണ്. ഇപ്പോൾ ആരെയെങ്കിലും ലക്ഷ്യമിട്ടുള്ള അന്വേഷണമല്ല നടക്കുന്നത് എന്ന് പറഞ്ഞിട്ടുണ്ട്. മതിയായ തെളിവുകളോടെ അന്വേഷണം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും എസ് പി പറഞ്ഞു.
https://www.facebook.com/Malayalivartha























