മദ്യപിക്കാന്‍ പണം കൊടുക്കാത്തതിന് പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകനെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു

മദ്യപിക്കാനുള്ള പണം ചോദിച്ചു കൊണ്ട് പിതാവിനെ വിവസ്ത്രനാക്കി ക്രൂരമായി മര്‍ദ്ദിച്ച മകനെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.
പിതാവിനെ മകന്‍ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.
ആ മകനെതിരെ കേസെടുത്തത് പോലീസ് അറിയിച്ചത് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ച ട്രോളിലൂടെയാണ്.
എനിക്ക് താനല്ലാതെ മറ്റാര് കാശ് തരുമെന്ന് പറഞ്ഞ് മകന്‍ മര്‍ദ്ദിക്കുമ്പോള്‍ അവന്‍ എന്നെ കൊല്ലട്ടെ എന്ന് പിതാവ് പറയുന്നതും വ്യക്തമാണ്.
https://www.facebook.com/Malayalivartha























