തലയില്‍ സ്വര്‍ണം... ഇത്രയും പാടുപെട്ടിട്ടും കസ്റ്റംസ് പിടികൂടി

തലയിലൊളിപ്പിച്ച് കൊണ്ടുവന്ന സ്വര്‍ണവുമായി നെടുമ്പാശ്ശേരിയില്‍ മലയാളി യുവാവ് പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. സംശയം തോന്നാതിരിക്കാന്‍ തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. അതിനുമുകളില്‍ വിഗ് വച്ചാണ് നൗഷാദ് സ്വര്‍ണം ഒളിപ്പിച്ചത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് നൗഷാദ് ഷാര്‍ജയില്‍ നിന്നും കടത്തികൊണ്ടുവന്നത്.
https://www.facebook.com/Malayalivartha























