പാവറട്ടിയില്‍ കസ്റ്റഡി മരണത്തില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു

പാവറട്ടിയില്‍ എക്‌സൈസ് കസ്റ്റഡിയില്‍ രഞ്ജിത്തെന്ന യുവാവ് മരിച്ച സംഭവത്തില്‍ ആരോപണവിധേയരായ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു. കൊല്ലപ്പെട്ട രഞ്ജിത്തിനെ കസ്റ്റഡിയില്‍ എടുത്ത ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവര്‍ ആരൊക്കെയാണെന്ന് തിരിച്ചറിയാന്‍ പോലീസ് എക്‌സൈസില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നാണ് വിവരം. ഉദ്യോഗസ്ഥര്‍ക്കതിരെ വകുപ്പുതല നടപടി സ്വീകരിക്കാന്‍ അഡീഷണല്‍ എക്‌സൈസ് കമ്മീഷണറും ശിപാര്‍ശ ചെയ്തിട്ടുണ്ട്. ആരോപണവിധേയരായവരെ സര്‍വ്വീസില്‍ നിന്നും ഉടനെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് വിവരം.യുവാവ് മരിച്ചത് മര്‍ദ്ദനത്തെ തുടര്‍ന്നാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതോടെയാണ് പോലീസ് തുടര്‍നടപടികള്‍ ആരംഭിച്ചത്.
https://www.facebook.com/Malayalivartha
























