പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ ക്ലാസിലെത്തിയത് മൂക്കറ്റം കുടിച്ച് ബോധമില്ലാതെ... സ്‌കൂളിലെ ഇടവേള സമയത്ത് മദ്യം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവർ; സംഭവം പുലിവാലായതോടെ ഓട്ടോ ഡ്രൈവർ ഒളിവിൽ; സംഭവം മൂന്നാറിൽ

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനികള്‍ ക്ലാസിലെത്തിയത് മൂക്കറ്റം കുടിച്ച് ബോധമില്ലാതെ.. സ്‌കൂളിലെ ഇടവേള സമയത്ത് മദ്യം വാങ്ങി നല്‍കിയത് ഓട്ടോ ഡ്രൈവർ ആണെന്ന് തെളിഞ്ഞതോടെ സംഭവത്തില്‍ ഓട്ടോ ഡ്രൈവറായ മൂന്നാര്‍ ന്യൂ കോളനി സ്വദേശി സെല്‍വ(26)ത്തിനെതിരേ പോലീസ് കേസെടുത്തു. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസ് എടുത്ത ശേഷം കുട്ടികളെ പിന്നീട് അച്ഛനമ്മമാര്‍ക്കൊപ്പം വിട്ടു. ഓട്ടോഡ്രൈവര്‍ ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമായി നടക്കുകയാണ്. ദേവികുളം പോലീസാണ് ജുവനൈല്‍ ജസ്റ്റിസ് നിയമപ്രകാരം ഡ്രൈവര്‍ക്കെതിരെ കേസെടുത്തത്. വ്യാഴാഴ്ച ഉച്ചയ്ക്കാണ് നാല് വിദ്യാര്‍ത്ഥിനികളെയാണ് മൂക്കറ്റം മദ്യപിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രഥമാധ്യാപകന്‍ ആണ് വിവരം പോലീസിനെയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെയും അറിയിച്ചത്. ഇവര്‍ വിദ്യാര്‍ത്ഥിനികളോട് സംസാരിച്ചപ്പോഴാണ്, ഓട്ടോഡ്രൈവറാണ് തങ്ങള്‍ക്ക് മദ്യം എത്തിച്ച് നല്‍കിയതെന്ന് വെളിപ്പെടുത്തിയത്. മദ്യം കൈയില്‍ കിട്ടിയപ്പാടെ നാലു പേരും ചേര്‍ന്ന് കുടിക്കുകയായിരുന്നു. മറ്റൊരാള്‍ക്ക് നല്‍കാനെന്നുപറഞ്ഞാണ് മദ്യം നല്‍കിയതെന്നും, അത് തങ്ങള്‍ കുടിക്കുകയായിരുന്നെന്നും കുട്ടികള്‍ മൊഴി നല്‍കി.
https://www.facebook.com/Malayalivartha
























